0%

Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]

Author : amal Read All Parts 697

മതി.. "

" സോറിഡാ... എനിക്ക് വയ്യാ.. "

കിച്ചു ഫോൺ കട്ട്‌ ചെയ്തു.

" അവൻ എന്നാ പറഞ്ഞു...? കളിക്കാൻ വരുവൊ..? "

രാഹുൽ ആകാംഷയോടെ ചോദിച്ചു.

" ഇല്ല. അവന് ഭയകരം ഷിണം പോലും. വരില്ലാന്ന് പറഞ്ഞു. "

മനു പറഞ്ഞു.

" ഇനിയിപ്പോ എന്താ ചെയ്യാ..? "

വിഷ്ണു ചോദിച്ചു.

" നമ്മള് നാലുപേരുണ്ടല്ലോ.. സിക്സ് ഒഴിവാക്കിയിട്ട് ഫോറ് മാത്രം വച്ച് കളിക്കാം...
അവന്മാര് വന്നില്ലാന്ന് കരുതി നമ്മുക്ക് കളിക്കാണ്ടിരിക്കണമെന്നില്ലല്ലോ.. "

നവീൻ എല്ലാവരോടുമായി പറഞ്ഞു.

സമയം അധികം വൈകിക്കാതെ അവർ ഉള്ള ആളുകളെയും വച്ച് കളിക്കാൻ തുടങ്ങി.

രാത്രി.

ഇത്രയും നേരമായിട്ടും കിച്ചു തന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. എനി അവൻ ഞാനും, അഭിയുമായുള്ള ബന്ധം രാജേഷേട്ടനോടും, വീണയോടും പറഞ്ഞിട്ടുണ്ടാവുമോ..?
ഈശ്വരാ അങ്ങനെയൊന്നും സംഭവിക്കല്ലേ...

അവൾ ഭഗവാനോട് മനസ്സുരുകി പ്രാർത്ഥിച്ചു.

കിച്ചു മുറിയിൽ കതകടച്ചിരിക്കുകയാണ്.

അവൻ ഇങ്ങോട്ട് ഒന്നും മിണ്ടിയില്ലെങ്കിലും അങ്ങോട്ട് ചെന്ന് മിണ്ടാൻ അവൾ തീരുമാനിച്ചു.
അവൾ കിച്ചുവിന്റെ മുറിയുടെ അടുത്ത് ചെന്നു.

ടക് ടക് ടക്..
കതകിന് ചെറുതായി ഒന്ന് മുട്ടി.

അകത്ത്‌ സ്റ്റഡിയിങ് ടേബിളിൾ വിഷമത്തോടെ തല ചായ്ച് ഇരിക്കുകയാണ് കിച്ചു. ശബ്ദം കെട്ട് അവൻ ഉണർന്നു.

" മോനെ കിച്ചു... അമ്മ ചോറ് വിളമ്പി വച്ചിട്ടുണ്ട് വാ വന്ന് കഴിക്ക്‌... "

സുചിത്ര പുറത്തുനിന്ന് വിളിച്ചു പറഞ്ഞു.

ഇത്രയും കാലമില്ലാത്ത സ്നേഹം ഇപ്പൊ എവിടുന്ന് വന്നു. കിച്ചു ദേഷ്യത്തോടെ മുഖം തിരിച്ചു.

" മോനെ കിച്ചു... നീ അമ്മ വിളിച്ചത് കേട്ടില്ലേ...? "

സുചിത്ര വീണ്ടും വിളിച്ചു.

അമ്മ പോലും... അമ്മ. നാണമില്ലേ അവർക്ക് അങ്ങനെ പറയാൻ. സ്വന്തം മക്കളെയും, ഭർത്താവിനെയും ചതിച്ച സ്ത്രീ. എനി എനിക്കവരെ അമ്മയെന്ന് വിളിക്കാൻ കഴിയില്ല അറപ്പാണ്.
കിച്ചു ഓരോന്ന് മനസ്സിൽ വിചാരിച്ചു.

താൻ ഇത്ര സ്നേഹത്തോടെ വിളിച്ചിട്ടും അവൻ വിളികേട്ടില്ലല്ലോ. ഇതിനെല്ലാം ഉത്തരവാദി താൻ മാത്രമാണ് താൻ മാത്രം.
സുചിത്ര കരയാൻ തുടങ്ങി. ചെയ്തു കൂട്ടിയ തെറ്റുകളോർത്തവൾ കരഞ്ഞു.

ട്രി ട്രി...
സുചിത്രയുടെ ഫോൺ റിങ് ചെയ്തു.

അവൾ

💬 Comments

View all comments