0%

Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]

Author : amal Read All Parts 701

നിന്ന് വിട്ട് മാറിയില്ല.

" ഹലോ കിച്ചുവേട്ടാ... "

വീണ പറഞ്ഞു.

" നീ വച്ചിട്ട് പോയെ... എനിക്ക് കിടന്നുറങ്ങണം... "

അവൻ ദേഷ്യത്തോടെ പറഞ്ഞു.

" ഇത്ര നേരത്തെയോ...? "

അവൾ സംശയത്തോടെ ചോദിച്ചു.

" ആ... നീ നാളെ വിളിക്ക്... "

അതും പറഞ്ഞ് അവൻ ഫോൺ കട്ട്‌ ചെയ്തു.

വീണയ്ക്ക് ആകെ നിരാശയായി.
ഇനിയേതായാലും അച്ഛനെ വിളിക്കാം.
വീണ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു.

കിടന്നിട്ട് സുചിത്രയ്ക്ക് ഉറക്കം വരണില്ല. തിരിഞ്ഞും, മറഞ്ഞും കിടന്നു നോക്കി പക്ഷെ നിദ്ര മാത്രം ലഭിക്കുന്നില്ല.

അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റ് കിച്ചണിലേക്ക് ചെന്നു. ഫ്രിഡ്ജ് തുറന്ന് കുറച്ച് തണുത്ത വെള്ളം എടുത്തു കുടിച്ചു.

മനസ്സാകെ അസ്വാസ്ഥമാണ്. ഇന്നെനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. ഹാളിലെ സോഫയിൽ ചെന്നിരുന്നു.
സീറോ വോൾട്ട് ബൾബിന്റെ വെളിച്ചം മാത്രമാണ് അവിടെയുള്ളത്.

ഉറക്കം നഷ്ടപ്പെട്ട് വിഷാദത്തോടെ അവളവിടെയിരുന്നു.
കരഞ്ഞ് കണ്ണൊക്കെ കലങ്ങി സുചിത്രയാകെ വല്ലാതായി.

നേരമെത്ര അവളങ്ങനെ ഇരുന്നെന്ന് അറിയില്ല. അഭിയെ വിളിച്ചാലോ...? വേണ്ട. സമയം ഇത്ര ആയിട്ടും അവനെന്നെ തിരിച്ചു വിളിക്കാൻ തോന്നിയില്ലല്ലോ..?

ബീന മിസ്സിനെ വിളിക്കാം. ഒരുപക്ഷെ മിസ്സിന് എന്നെ സഹായിക്കാൻ സാധിച്ചേക്കാം.

സുചിത്ര ബീന മിസ്സിനെ വിളിച്ചു.

ട്രി..ട്രി...

പോൺ റിങ് ചെയ്യുന്ന ശബ്ദം കെട്ട് ബീന മിസ്സിന്റെ ഉറക്കം ഞെട്ടി.
അവർ ഫോൺ അറ്റന്റ് ചെയ്തു.

" എന്താടി ഈ പാതിരാത്രിക്ക്... വിളിക്കുന്നെ...? "

ബീന ഉറക്കച്ചടവോടെ ചോദിച്ചു.

" ചേച്ചി അത് പിന്നെ ഒരു പ്രശ്നമുണ്ട്... "

" എന്ത് പ്രശ്നം..? "

" ഞാനും, അഭിയുമായുള്ള ബന്ധം കിച്ചു അറിഞ്ഞു... "

അത് കേട്ടപ്പോൾ ബീനയുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.

" ഹലോ ചേച്ചി... കേൾക്കുന്നുണ്ടോ...? "

മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ സുചിത്ര ചോദിച്ചു.

" ഹം... "

ഒരു നിമിഷത്തിന് ശേഷം ബീന മൂളി.

" എനി ഞാൻ എന്ത് ചെയ്യും ചേച്ചി...? "

സുചിത്ര വിഷമത്തോടെ ചോദിച്ചു.

" എന്താ സുചിത്രേ ഇതൊക്കെ..? നിനക്ക് എപ്പഴും പ്രശ്നങ്ങളാണല്ലോ..
ഓരോന്ന് തീർക്കുമ്പോൾ പുതിയ വന്നോളും.

💬 Comments

View all comments