Chapter Title : ക്രിക്കറ്റ് കളി 11 [Amal SRK]
ഒരു പക്ഷെ അവനെ കൈയ്യിലെടുക്കാൻ സാധിക്കും. നീതുനെ എനിക്ക് നല്ല വിശ്വാസമുണ്ട്. എന്റെ ഇതുവരെയുള്ള കണക്കുകൂട്ടലുകളൊക്കെ ശെരിയാവുകയാണെങ്കിൽ നിന്റെ പ്രശ്‌നങ്ങളെല്ലാം ഇന്നത്തോടെ തീരും."
ബീന പറഞ്ഞു.
" ഈശ്വരാ.. എല്ലാം വിചാരിച്ച പോലെത്തന്നെ സംഭവിക്കണെ... "
സുചിത്ര മനസ്സുരുകി പ്രാർത്ഥിച്ചു.
ഈ സമയം വയലരികിലെ ഷെഡ്ഡിൽ നിന്ന് അഭി പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് അത്ഭുതപെട്ടിരിക്കുകയാണ് മനുവും, രാഹുലും, നവീനും, വിഷ്ണുവുമെല്ലാം.
" പന്ന തെണ്ടി തായോളി... ഇത്രയും കാലം ചങ്കായി കൂടെ നടന്നിട്ട് നിനക്ക് ഞങ്ങളോടിത് തുറന്നു പറയാൻ തോന്നിയില്ലല്ലോ... "
മനു ദേഷ്യത്തോടെ പറഞ്ഞു.
" ഇവനെ നല്ലൊരു സുഹൃത്തായി കണ്ടത് ഞങ്ങടെ തെറ്റ്. ഇവന് സ്വന്തം കാര്യം മാത്രമേ ഉള്ളു. അത് നടന്നാൽ മറ്റാരെയും കുറിച്ച് ചിന്തിക്കില്ല. "
വിഷ്ണുവിന്റെ അടക്കിപിടിച്ച വികാരം പുറത്തു വന്നു.
എല്ലാവരും ഒരേ സ്വരത്തിൽ അഭിയെ കുറ്റപ്പെടുത്തി. കൂട്ടുകാരുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ അവന് ഒന്നും തന്നെ തിരിച്ചു സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായി.
" ഒന്ന് നിർത്തുന്നുണ്ടോ... "
ഒടുവിൽ ക്ഷമ നശിച്ച അഭി ഉറക്കെ പറഞ്ഞു.
അവന്റെ അലർച്ചയിൽ ശബ്ദമുയർത്തിയവരെല്ലാം ഒതുങ്ങി.
" നിങ്ങളെല്ലാവരും ഇത്രയും നേരം എന്നെ വളഞ്ഞിട്ട് ആക്രമിച്ചില്ലേ... എനി മതി. ആദ്യം എനിക്ക് പറയാനുള്ളത് കൂടെ കേൾക്ക്. "
അഭി എല്ലാവരോടുമായി പറഞ്ഞു.
" എനി നീ എന്ത് പറയാനാടാ..? "
ദേഷ്യത്തോടെ മനു അഭിയുടെ അടുത്തേയ്ക്ക് ചീറി.
നവീൻ വേഗം തന്നെ മനുവെ പിടിച്ചു മാറ്റി പറഞ്ഞു : മതി... എല്ലാവരും ഒന്ന് അടങ്. അവന് പറയാനുള്ളത് എന്താണെന്ന് ആദ്യം കേൾക്കാം എന്നിട്ട് ബാക്കി തീരുമാനിക്കാം.
അത് കേട്ട് എല്ലാവരും നിശബ്ദരായി.
" അഭി.. എനി നിനക്ക് പറയാനുള്ളത് എന്താണെന്ന് വച്ചാൽ പറ... "
നവീൻ പറഞ്ഞു.
" ആദ്യം തന്നെ ഞാൻ നിങ്ങൾ എല്ലാവരോടും മാപ്പ് ചോദിക്കുന്നു നിങ്ങളോട് ഈ കാര്യം മറച്ചു വച്ചതിന്.
നിങ്ങള് ഒരു കാര്യം മനസ്സിലാകണം ഞാൻ അവളെ വളച്ചിട്ട് അതികം ദിവസങ്ങളൊന്നുമായിട്ടില്ല. കൂടി വന്നാൽ ഒരു നാലോ, അഞ്ചോ ദിവസം. എല്ലാം ഒന്ന് സെറ്റായി വന്നതിന് ശേഷം
💬 Comments
View all comments