0%

Chapter Title : ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Author : amal Read All Parts 2383

കുഞ്ഞും, ഷിബുവിന്റെ അമ്മയും തനിച്ചായി. വിശേഷങ്ങൾ ചോദിച്ച് ബന്ധുക്കളാരും വിളിക്കാറില്ല, നല്ല അയൽക്കാരില്ല.. ഞാൻ തീർത്തും ഒറ്റപെട്ടു. "

സുചിത്ര വിഷമത്തോടെ പറഞ്ഞു.

ഈ നേരം കിച്ചു സുചിത്രയുടെ കൈയ്യിലിരിക്കുന്ന കുഞ്ഞിനെ തലോടികൊണ്ട് ചോദിച്ചു : എന്താ ഇവൾടെ പേര്..?

" സ്വാസിക… "

സുചിത്ര കുഞ്ഞിന്റെ പേര് പറഞ്ഞു.

കിച്ചു കുഞ്ഞിനെ കൈയ്യിലെടുത്ത് കവിളിലൊരു ചുംബനം നൽകിയ ശേഷം കുഞ്ഞിനെ തിരികെയേല്പിച്ചു.

" ഞാൻ വരട്ടെ… നാളെ ഞാൻ ഷാർജയിലേക്ക് തിരിച്ചു പോകും. പിന്നെ അടുത്തൊന്നും നാട്ടിലേക്കുണ്ടാവില്ല… "

അവൻ പറഞ്ഞു.

" എന്റെ മോന് നല്ലത് മാത്രം വരും… ഞാൻ പ്രാർത്ഥിക്കാം… "

സുചിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

" കൊച്ചു പിണക്കങ്ങളും, പരിഭവങ്ങളുമൊക്കെയായി എന്നെ സ്നേഹിക്കുന്ന നല്ലൊരമ്മയായി…,അച്ഛനെ സ്നേഹിക്കുന്ന നല്ലൊരു ഭാര്യയായി അടുത്ത ജന്മത്തിൽ എനിക്ക് ഈ അമ്മയെ വേണം. അങ്ങനെ സംഭവിക്കട്ടെയെന്നാണ് ദൈവത്തോട് പ്രാർത്ഥിക്കാം..."

പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അവൻ തിരിഞ്ഞു നടന്നു.

നിറകണ്ണുകളോടെ കിച്ചു നടന്നകലുന്നതും നോക്കി സുചിത്ര അവിടെ നിന്നു. ഇളം തെന്നൽ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അന്തരിക്ഷത്തിൽ ലയിച്ചു.

----------

https://imgur.com/5rJR4v0

അവസാനിപ്പിക്കാൻ സമയമായെന്ന് തോന്നി. അതുകൊണ്ട് അവസാനിപ്പിക്കുന്നു. ഇതുവരെ എന്റെ കഥകൾ വായിച്ച് അതിന്റെ ഭാഗമായി എന്നെ പ്രോത്സാഹിപ്പിച്ചതിനും, വിമർശിചതിനും ഒരുപാട് നന്ദി.

THANKS TO ALL

By Amal Srk

💬 Comments

View all comments