0%

Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]

Author : amal Read All Parts 2946

തിരിച്ചു ചോദിച്ചു.

" നീയിങ്ങനെ കോംപ്ലക്സ് വച്ച് നിൽക്കണ്ട.. ഞാൻ മനസ്സിലാക്കിയത് വച്ച് നീയൊരു നല്ല സ്വഭാവക്കാരനാ... ചിത്തകളൊന്നുമില്ലാത്ത കുട്ടി. നിനക്കും കിട്ടും നല്ലൊരു പെങ്കൊച്ചിനെ... നിന്നെപോലുള്ളവരെയാ എന്നെപ്പോലുള്ള പെണ്പിള്ളേര്ക്ക് ഇഷ്ടം... "

" ചേച്ചി വെറുതെ പറയുകയാ... "

ചെറിയൊരു നിരാശയോടെ അവൻ പറഞ്ഞു.

" അല്ലടാ... കിച്ചു.. ഞെനെന്തിന് നിന്നോട് നുണ പറയണം...? "

അവൾ ചോദിച്ചു.

" ഹം... "

ചോദ്യത്തിന് മറുപടിയായി ഒന്ന് മൂളി.

" അല്ലാ... ഞാൻ എന്റെ പുരുഷ സങ്കല്പങ്ങളെ കുറിച്ച് നിന്നോട് മനസ്സ് തുറന്നു. എനി നിന്റെ സങ്കല്പങ്ങൾ ഇങ് പോരട്ടെ... "

നീതു തിരിച്ചു ചോദിച്ചു.

" എന്റെ സങ്കല്പത്തിലെ പെൺകുട്ടി...."

പറഞ്ഞുവരുന്നത് അവൻ പകുതിക്ക് വച്ച് നിർത്തി.

" എന്താ നിർത്തിയെ.. പറ... "

അവൾ നിർബന്ധിച്ചു.

" എനിക്ക് ചേച്ചിയെപ്പോലെ നല്ല സിമ്പിൾ മൈൻഡ് ഉള്ള പെൺകുട്ടികളെയാ ഇഷ്ടം. "

അവൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.

നീതു ഒരു ചെറു പുഞ്ചിരിയോടെ അവനെ നോക്കി.

അവിടം നിശബ്ദമായി.

ചോദിച്ചത് അബദ്ധമായിപോയോ..?
അവൻ സംശയിച്ചു.

" അങ്ങനെയാണേൽ നമ്മുക്ക് അങ്ങ് കെട്ടിക്കൂടെ...? "

ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു.

" ചേച്ചി അത്... "

അവൻ നിന്ന് പരുങ്ങി.

" നിന്റെ പ്രായം എനിക്കൊരു പ്രശ്നമല്ല...
എന്റെ പ്രായം നിനക്ക് പ്രശ്‌നമാണോ കിച്ചു..? "

" ചേച്ചി... ഞാൻ.... "

അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പരിഭ്രമം കൊണ്ട് ഒന്നും പുറത്ത് വന്നില്ല.

" നിനക്ക് എതിർപ്പൊന്നുമില്ലെങ്കിൽ നമ്മടെ കാര്യം ഞാൻ ഇന്ന് തന്നെ സുചിത്ര ചേച്ചിയോടും, അമ്മയോടും പറയാം...
മോന്റെ ആഗ്രഹം അമ്മ അറിയട്ടെ.. "

" അയ്യോ... ചേച്ചി... വേണ്ട. ഞാൻ ഒന്ന് ജീവിച്ചു പൊക്കോട്ടെ... "

അവൻ കേണു പറഞ്ഞു.

" നീയിങ്ങനെ പേടിക്കാതെടാ... ഞാനൊരു തമാശ പറഞ്ഞതല്ലേ...
അയ്യോ... ഇങ്ങനെയൊരു മണകുണാഞ്ചൻ... "

നീതു അവനെ കളിയാക്കി.

കിച്ചു ഒരു ചമ്മിയ ചിരിച്ചിരിച്ചു.

" ചേച്ചി ആ നിമിഷം എനിക്ക്... എനിക്ക്... അങ്ങനെ പറ്റി പോയി..."

സുചിത്ര

💬 Comments

View all comments