Chapter Title : ക്രിക്കറ്റ് കളി 12 [Amal SRK]
മറ്റാരെയും കുറിച്ച് ചിന്തിക്കില്ല. " വിഷ്ണുവിന്റെ അടക്കിപിടിച്ച വികാരം പുറത്തു വന്നു. എല്ലാവരും ഒരേ സ്വരത്തിൽ അഭിയെ കുറ്റപ്പെടുത്തി. കൂട്ടുകാരുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ അവന് ഒന്നും തന്നെ തിരിച്ചു സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായി. " ഒന്ന് നിർത്തുന്നുണ്ടോ... " ഒടുവിൽ ക്ഷമ നശിച്ച അഭി ഉറക്കെ പറഞ്ഞു. അവന്റെ അലർച്ചയിൽ ശബ്ദമുയർത്തിയവരെല്ലാം ഒതുങ്ങി. " നിങ്ങളെല്ലാവരും ഇത്രയും നേരം എന്നെ വളഞ്ഞിട്ട് ആക്രമിച്ചില്ലേ... എനി മതി. ആദ്യം എനിക്ക് പറയാനുള്ളത് കൂടെ കേൾക്ക്. " അഭി എല്ലാവരോടുമായി പറഞ്ഞു. " എനി നീ എന്ത് പറയാനാടാ..? " ദേഷ്യത്തോടെ മനു അഭിയുടെ അടുത്തേയ്ക്ക് ചീറി. നവീൻ വേഗം തന്നെ മനുവെ പിടിച്ചു മാറ്റി പറഞ്ഞു : മതി... എല്ലാവരും ഒന്ന് അടങ്. അവന് പറയാനുള്ളത് എന്താണെന്ന് ആദ്യം കേൾക്കാം എന്നിട്ട് ബാക്കി തീരുമാനിക്കാം. അത് കേട്ട് എല്ലാവരും നിശബ്ദരായി. " അഭി.. എനി നിനക്ക് പറയാനുള്ളത് എന്താണെന്ന് വച്ചാൽ പറ... " നവീൻ പറഞ്ഞു. " ആദ്യം തന്നെ ഞാൻ നിങ്ങൾ എല്ലാവരോടും മാപ്പ് ചോദിക്കുന്നു നിങ്ങളോട് ഈ കാര്യം മറച്ചു വച്ചതിന്. നിങ്ങള് ഒരു കാര്യം മനസ്സിലാകണം ഞാൻ അവളെ വളച്ചിട്ട് അതികം ദിവസങ്ങളൊന്നുമായിട്ടില്ല. കൂടി വന്നാൽ ഒരു നാലോ, അഞ്ചോ ദിവസം. എല്ലാം ഒന്ന് സെറ്റായി വന്നതിന് ശേഷം നിങ്ങളെ അറിയിക്കാമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതിനു മുൻപേ എല്ലാം കുളമായി. " അഭി നിരാശയോടെ പറഞ്ഞു. " എന്താ ഉണ്ടായേ..? " വിഷ്ണു ആകാംഷയോടെ ചോദിച്ചു. " ഞങ്ങള് തമ്മിലുള്ള ബന്ധം കിച്ചു
💬 Comments
View all comments