Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]
വേർതിരിച്ചു വച്ചിരിക്കുന്നു.
രണ്ടു പാത്രവും പുറത്തെടുത്തു നോക്കി.
ബീഫ് നന്നേ കുറവാണ്. ചിക്കന്റെ കാര്യവും ഏതാണ്ട് അതുപോലെ തന്നെ.
6 പിള്ളേരുണ്ട് അവർക്ക് ഇത് തികയില്ല എന്ന കാര്യം തീർച്ചയാണ്.
ഫ്രിഡ്ജ് അടച്ച ശേഷം സുചിത്ര മുകളിലേക്ക് ചെന്നു.
പൈപ്പ് തുറന്ന് വിട്ട് ടാങ്കിലെ വെള്ളം കളയുകയാണവർ.
കിച്ചു വെയില് ഏൽക്കാത്ത ഒരു മൂലയ്ക്ക് നിന്ന് ഇതൊക്കെ വീക്ഷിച്ചു.
" കിച്ചു... ഒന്നിങ്ങു വന്നേ... "
സുചിത്ര മകനെ വിളിച്ചു.
അത് കേട്ട് എല്ലാവരും ഒരേ നേരം തിരിഞ്ഞു നോക്കി.
സുചിത്ര മറ്റുള്ളവരെ നോക്കി ചിരിച്ചു കാണിച്ച് കിച്ചുവിനെയും വിളിച്ച് താഴേക്ക് നടന്നു.
" എന്താ അമ്മേ...? എന്തിനാ എന്നെ വിളിച്ചേ...? "
സ്റ്റെയർ കേസ് ഇറങ്ങവെ അവൻ ചോദിച്ചു.
" നിന്റെ കൂട്ടുകാർക്ക്... ഉച്ചയ്ക്ക് ഊണിന് കൂട്ടാൻ വയ്ക്കാൻ ഇവിടെ ഒന്നും തന്നെയില്ല... വേഗം നീ മാർകറ്റിൽ പോയി ചിക്കൻ വാങ്ങിയിട്ട് വാ.. "
" ഫ്രിഡ്ജില് ഞാൻ കണ്ടതാണല്ലോ ചിക്കനും ബീഫും...
അത് എന്ത് ചെയ്തു...? "
" അത് കുറച്ചേ ഉള്ളു... നിന്റെ കൂട്ടുകാർക്ക് തികായത്തില്ല...
സംസാരിച്ചു നിൽക്കാതെ നീ വേഗം പോയി വാങ്ങിയിട്ട് വാ... "
അവന്റെ ഉള്ളം കൈയിൽ 2000ത്തിന്റെ നോട്ട് വച്ചു കൊടുത്തു.
ഈ പൊരിയുന്ന വെയിലത്ത് മാർകറ്റിൽ പോകാൻ അവന് തീരെ താല്പര്യമില്ല.
പക്ഷെ പോവാതിരിക്കാനും പറ്റത്തില്ല.
വാഷ് ബേസിൽ ചെന്ന് കൈയും മുഖവും കഴുകി, മുറിയിൽ ചെന്ന് ഇട്ടിരിക്കുന്ന ട്രൗസർ മാറ്റി ഒരു പാന്റ് എടുത്തിട്ടു, മുടി ചീകി. അതികം താമസിക്കാതെ വീട്ടീന്നിറങ്ങി.
ടാങ്കിലെ വെള്ളം
💬 Comments
View all comments