Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]
കളഞ്ഞ ശേഷം.
മനുവും, രാഹുലും അതിനുള്ളിൽ ഇറങ്ങി. 30000 ലിറ്റർ കപ്പാസിറ്റിവരുന്ന വലിയ വാട്ടർ ടാങ്കാണിത്.
തുണിയും, ബ്രുഷും ഉപയോഗിച്ച് പറ്റിപ്പിടിച്ച അഴുക്കുകളൊക്കെ തുടച്ചു വൃത്തിയാക്കി.
" ഉയ്യോ... കുനിഞ്ഞിരുന്ന് എന്റെ നടു പൊട്ടി... "
രാഹുൽ ടാങ്കിനുള്ളിൽ നിന്നും പറഞ്ഞു.
" എന്റെയും നടുവൊടിഞ്ഞു... "
മനുവും പറഞ്ഞു.
" എടാ... അഭി എനി നീ ഇറങ്... ഞങ്ങള് രണ്ടാളും തളർന്നു... "
രാഹുൽ പറഞ്ഞു.
" വോ... വേണ്ട... എനി കുറച്ച് കൂടെയല്ലേ വൃത്തിയാകാൻ ഉള്ളു അത് കൂടെ തീർത്തിട്ട് നിങ്ങള് കയറിയാൽ മതി. "
അഭി കൈ മലർത്തി.
മനുവും, രാഹുലും ദയനീയമായി പുറത്തു നിൽക്കുന്നവരെ നോക്കി.
പുറത്തുള്ള 3 പേരും മൈൻഡ് ചെയ്തില്ല.
വാട്ടർ ടാങ്കിൽ ഇറങ്ങിയത് അബദ്ധമായി പോയി എന്ന് ഇരുവർക്കും മനസ്സിലായി. ഇറങ്ങാൻ തോന്നിച്ച നിമിഷത്തെ അവർ ശപിച്ചു.
" എടൊ... എനിക്ക് ദാഹിക്കുന്നു... എനി വയ്യാ... നിങ്ങൾ ആരേലും ടാങ്കിൽ ഇറങ്... "
മനു അടവൊന്ന് മാറ്റി പിടിച്ചു.
" അത്രേ ഉള്ളു... വെള്ളം ഞാൻ ഇപ്പൊ കൊണ്ടുത്തരാം...
വെള്ളം കുടിക്കാൻ വേണ്ടി മാത്രമായി ടാങ്കിന്ന് പുറത്തിറങ്ങി നീ കഷ്ടപ്പെടേണ്ട... "
അഭി അതും പറഞ്ഞ് വെള്ളമെടുക്കാൻ താഴേക്കിറങ്ങി.
" കള്ള പന്നി... ടാങ്ക് കഴുകാൻ എല്ലാവരേക്കാളും ഉത്സാഹം അവനായിരുന്നു... എന്നിട്ടിപ്പോ... പണിയെടുക്കാൻ മടി... "
മനു ദേഷ്യത്തോടെ പറഞ്ഞു.
" ഡേയ്.. സംസാരിച്ചു സമയം കളയാതെ... വേഗം പണി തീർക്കാൻ നോക്ക്... "
നവീൻ പറഞ്ഞു.
" നിനക്കൊക്കെ പുറത്ത് നിന്ന് ഇങ്ങനെ കല്പിച്ചാൽ മതിയല്ലോ...
💬 Comments
View all comments