Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 11 [Biju]
ഒന്ന് നടുങ്ങി , ആ ചോദ്യങ്ങള്‍ക്ക് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.
അത് അവള്‍ക്കും മനസിലായി ..
അത് കൊണ്ട് അവള്‍ തന്നെ എന്നെ ആ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചു.
അതൊക്കെ പോട്ടെ ഏട്ടാ .. ഞാന്‍ പറഞ്ഞു എന്നെ ഉള്ളു. എന്‍റെ വിവരക്കെട് തന്നെ ആണ് എല്ലാറ്റിനും കാരണം. ഇനി ..ഇനി എന്നോട് ഇങ്ങനെ ഒന്നും ചെയ്യല്ലേ ട്ടോ. ഏട്ടന്‍ എന്നെ ശിക്ഷിക്കുമ്പോള്‍ ഞാന്‍ എല്ലാത്തിനും നിന്ന് തന്നില്ലേ .. അത് പോരെ എട്ടന് ?
അവള്‍ക്ക് കുറ്റം പൂര്‍ണ്ണമായും അവളുടെതല്ല എന്ന് എന്നോട് പറയണമായിരുന്നു. അവള്‍ അത് പറഞ്ഞു. പറയണം എന്നെ അവള്‍ക്കു ഉണ്ടായിരുന്നുള്ളു. എന്നിട്ടും പൂര്‍ണ്ണമായും കുറ്റം അവള്‍ ഏറ്റെടുക്കുന്നു. പക്ഷെ ഞാനും കൂടെ കുറ്റക്കാരന്‍ അല്ലെ എന്ന ചോദ്യം അവള്‍ എന്‍റെ മനസാക്ഷിക്ക് വിശകലനം ചെയ്യാന്‍ വേണ്ടി മുന്നോട്ടു വെച്ചു.
ആരാണ് ഇവിടെ തെറ്റ് ചെയ്തത് .. ഞാന്‍ എന്നെ ന്യായീകരിക്കുക എന്നത് സ്വാഭാവികമാണ്. അവള്‍ അവളെയും അവള്‍ പക്ഷെ എനിക്ക് വേണ്ടി താഴ്ന്നു തരാന്‍ തയ്യാറായ എന്‍റെ സഹധര്‍മ്മണി ആണ്. ഒരു പക്ഷെ ഞാന്‍ ഒന്ന് കൂടി ന്യായീകരിച്ചു അവകാശപ്പെട്ടാല്‍ അവള്‍ അവളുടെ മാത്രം തെറ്റാണു എല്ലാം എന്ന് അന്ഗീകരിചെക്കാം.
പക്ഷെ ഇവിടെ മൂന്നാമനായ നീയാണ് ന്യായതിപന്‍ / ന്യായാധിപ .. നിനക്ക് എന്താണ് തോനുന്നത് അതാണ് സത്യം.
(അവസാനിച്ചു)
കൂടെ ഉണ്ടായിരുന്നവര്‍ക്ക് നന്ദി.
💬 Comments
View all comments