ക്രിസ്തുമസ് രാത്രി - 5
പാലക്കാട്ടുകാരൻ ആൾക്കാരോട് പറഞ്ഞു...കയറിയപ്പോൾ മുതൽ ഇയാളുടെ പെരുമാറ്റം ശരിയല്ലായിരുന്നു....കുറെ പേര് അടിക്കാനൊരുങ്ങി...അയാൾ ഈയാം പാറ്റയെ പോലെ വിറച്ചു...പെണ്ണ് കേസാണ് മാറിയതു തന്നെ..അപ്പോഴേക്കും ആരോ കൈ വച്ച്...അപ്പോൾ അതിൽ മാന്യനായി തോന്നുന്ന ഒരാൾ പറഞ്ഞു...ആരും ഒന്നും ചെയ്യണ്ടാ ഒന്നുവല്ലേലും ഒരു മലയാളിയല്ലേ ഇവനെ അടുത്ത സ്റ്റേഷനെത്തുമ്പോൾ പോലീസിൽ ഏൽപ്പിക്കാം.... അയാൾ കരയാൻ തുടങ്ങി...."പ്ലീസ് ഒന്നും ചെയ്യല്ലേ...എന്റെ കുടുംബം തകരും...പ്ലീസ്.... "കുടുംബം ഉണ്ടായിട്ടാണോടാ പെണ്ണുങ്ങളെ ശല്യം ചെയ്യുന്നത്..കൂടി നിന്ന ആളുകളിൽ ഒരാൾ ചോദിച്ചു കൊണ്ട് കയ്യിൽ പിടിച്ചു....ഇവനെ പിടിച്ചോ ചിലപ്പോൾ ഇവാൻ എടുത്തു ചാടികളായും....പെങ്ങള് പൊയ്ക്കോ..ഇവന്റെ കാര്യം ഞങ്ങൾ നോക്കി കൊള്ളാം..... താൻ അവിടെ നിന്നും സ്കൂട്ടായി...ഒപ്പം ഗ്രേസിയെയും ഫിലിപ്പിനെയും വിളിച്ചു... "അവൻ അതിന്റെ ഇടക്കൂടെ പറയുന്നത് കേട്ട്....അവര് തള്ളയും മക്കളുമാണ്..സെറ്റപ്പാക്കി കൊണ്ട് പോകുവാ ഡൽഹിക്ക്... അടുത്ത അടി വീഴുന്ന ശബ്ദം...പോക്രിത്തരം കാണിച്ചിട്ട് വേണ്ടാതീനം പറയുന്നോടാ....അടിച്ചത് പാലക്കാട്ടുകാരൻ....അവര് അവരുടെ മകളുടെ അടുത്തേക്ക് പോകുകയല്ലേ..മറ്റേതു മകളും അവരുടെ മരുമകന്റെ അണിയനുമാ....പാലക്കാട്ടുകാരൻ പറയുന്നത് കേട്ട്....ട്രെയിൻ നാഗ്പൂർ എത്തിയപ്പോൾ അയാളെ അവരെല്ലാം ചേർന്ന് പിടിച്ചു സ്റ്റേഷൻ മാസ്റ്ററുടെ മുന്നിൽ കൊണ്ടുപോയി....അയാൾ തന്നെ നോക്കി കരയുന്നുണ്ടായിരുന്നു....തന്റെ മനസ്സലിഞ്ഞു..പോകട്ടെ ഒന്നുമല്ലെങ്കിലും മലയാളിയല്ലേ...ഞാൻ പറഞ്ഞു...ഫിലിപ്പെ മോൻ പോയി പറയടാ...അയാളെ വിടാൻ..... ഫിലിപ് ചെന്ന് സംസാരിച്ചു....അയാൾ ഫിലിപ്പിന്റെ കയ്യിൽ പിടിച്ചിട്ടു സോറി പറഞ്ഞു....തിരികെ വന്നു ട്രെയിനിൽ കയറി.......തന്റെ മനസ്സിൽ അയാളോടുള്ള പക മാറി പകരം ഒരു സഹാനുഭൂതി ....അയാൾ തന്നോട് വന്നിരുന്നു കരഞ്ഞുകൊണ്ട് സോറി പറഞ്ഞു....എന്നിട്ടു കിടന്നു.....സമയം ഇഴഞ്ഞു നീങ്ങുന്നു....ഫിലിപ്പിനോടും ഗ്രേസിയോടും പറഞ്ഞു...നിങ്ങൾ വെറുതെ ഇത് മാത്യൂസിനോടും ലിസിയോടും അവതരിപ്പിക്കരുത്...നാണക്കേടാ....
💬 Comments
View all comments