0%

Chapter Title : ക്രോസ്സി 2 [Amal]

Author : amal Read All Parts 1.2K

കുനിച്ചു നടന്നു. ഞാൻ പതിയെ തല പൊക്കി അവരുടെ നേരെ നോക്കി. അപ്പോൾ മാത്യു എന്റെ നേരെ നോക്കുന്നത് ഞാൻ കണ്ടു. അവൻ എന്നെ ഒന്ന് ചിരിച്ചു കാണിച്ചു. ഞാൻ തിരിച്ചു ഒരു വളിച്ച ചിരിയും ചിരിച്ചു. അവന് എന്നെ മനസ്സിലായില്ല എന്നെനിക്ക് മനസ്സിലായി. ഞാൻ റൂമിൽ കയറി എന്റെ ഡ്രസ്സ്‌ ഒക്കെ മാറി. പക്ഷേ റൂമിന് പുറത്തേക്ക് ഞാൻ ഇറങ്ങിയില്ല. മാത്യു പോയോ ഇല്ലയോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു. ഒടുവിൽ ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ പുറത്തേക്ക് എത്തി നോക്കി. അവരെ ആ സോഫയിൽ കണ്ടില്ല. എനിക്ക് ആശ്വാസമായി. ഞാൻ പുറത്തേക്കിറങ്ങി. പക്ഷേ എതിർദിശയിലുള്ള കുടിവെള്ളം ഇരിക്കുന്ന സ്ഥലത്തേക്ക് ഞാൻ നോക്കിയിരുന്നില്ല.

"അശ്വിൻ?" പുറകിൽ നിന്ന് മാത്യുവിന്റെ ശബ്ദം കേട്ടു.

ഞാൻ തിരിഞ്ഞു നോക്കി.

"ഹാ, ഹൈ!" ഞാൻ ഇളിഭ്യതയോടെ പറഞ്ഞു.

"നിങ്ങൾ തമ്മിൽ അറിയുവോ?" മരിയ മാത്യുവിനോട് ചോദിച്ചു.

"ആം ഇവനെന്റെ ജൂനിയറാ." മാത്യു പറഞ്ഞു.

"ഓ, എടാ നീ ഇക്കാര്യം വേറാരൊടും പറയണ്ട." മരിയ മാത്യുവിനോട് പറഞ്ഞു. മാത്യു തലയാട്ടി.

"അശ്വിൻ, ഇതെന്റെ അനിയനാ! നീ പേടിക്കണ്ട ഇവൻ ആരോടും ഒന്നും പറയില്ല."

മാത്യു എന്നെ നോക്കി ഒരു ചിരി ചിരിച്ചു. മാത്യു ഈ കാര്യം പറഞ്ഞ് എന്നെ നാണം കെടുത്തുമെന്ന് എനിക്ക് ആ ചിരിയിൽ നിന്ന് മനസ്സിലായി. ഞാൻ വേഗം അവിടെ നിന്നിറങ്ങി.

അടുത്ത ദിവസം കോളേജിൽ പോകാൻ എനിക്ക് പേടി ആയിരുന്നു. അവസാനം വരുന്നത് വരട്ടെ എന്ന് തീരുമാനിച്ച് ഞാൻ കോളേജിൽ പോയി. ആരും ഒന്നും അറിഞ്ഞിട്ടില്ല എന്നെനിക്ക് മനസ്സിലായി.

💬 Comments

View all comments