0%

Chapter Title : കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് 1 [Danmee]

Author : danmee Read All Parts 121.2K

" മോനെ അഞ്ചു പ്രസവിച്ചു ആൺകുഞ്ഞാണ്....... ......  നീ എയർപോർട്ടിൽ എത്തിയോ "

"  ഇല്ല അമ്മേ... കമ്പനിവരെ ഒന്ന് പോണമായിരുന്നു........ പിന്നെ അമ്മ കുഞ്ഞിനെ കണ്ടോ... "

"  ഓ മോനെ ഇപ്പോൾ വെളിയിൽ കൊണ്ടുവന്നു കാണിച്ചതെ ഉള്ളു കുറച്ചു നേരം കഴിഞ്ഞു ഉള്ളിലേക്ക് കൊണ്ട് പോയി..അച്ഛൻ നിന്നെ വീഡിയോ കാൾ ചെയ്യാൻ നോക്കി  പക്ഷെ നീ എടുത്തില്ലല്ലോ "

"മ്മ്മ്മ് കമ്പനി വരെ ഒന്ന് പോയത ഇറങ്ങാൻ നേരം ഒരു ഓരോ പൊല്ലാപ്പ്........  കുഴപ്പമില്ല അമ്മേ  ഞാൻ നേരിട്ട് വന്ന് എന്റെ മോനെ കണ്ടോളാം "

" ആ  ശെരി മോനെ അപ്പൊ നീ വാ "

ഫോൺ കട്ട് ചെയ്ത് ഞാൻ കാർ കിടക്കുന്നതിനടുത്തേക്ക് ചെന്നു.

" ഡാ കൺഗ്രാജുലേഷൻസ് ........  അച്ഛൻ ആയി അല്ലെ........ നീ നാട്ടിന്നു തിരിച്ചു വന്നിട്ട് പാർട്ടി തരാം എന്നാല്ലേ പറഞ്ഞത്.... ആത് ഇനി ഇപ്പൊ വെച്ച് താമസിപ്പിക്കാനോ.... നമുക്ക്  വണ്ടി നേരെ  വിട്ടാലോ.... "

എന്നേ കണ്ട റിയാസ് പറഞ്ഞു.

"പോടാ നീ പെട്ടെന്ന്  വണ്ടി എടുത്തേ ഇപ്പൊ തന്നെ ലേറ്റ് ആയി "

" ശെരി ശെരി "

+2 കഴിഞ്ഞു പാസ്സ്പോർട്ടും എടുത്ത്. ഗൾഫിലോട്ട് വന്നതാണ്... ഏതൊരു പ്രവാസിയുടെയും ബാക്ക്സ്റ്റോറി തന്നെ യാണ് എന്റെയും. അച്ഛന്റെ കടം ചേച്ചിയുടെ കല്യാണം...  ഒരു സാദാ ലേബർ ആയിട്ട് തുടങ്ങിയതാ പിന്നെ ലൈസൻസ് എടുത്ത് ഡ്രൈവർ കം ടെക്‌നിഷൻ ആയി.. പിന്നെ കമ്പനിയിൽ അത്യാവശ്യം നല്ല പോസിഷനിൽ എത്തി. ഇതിനിടക്ക്. കടവും ചേച്ചിയുടെ കല്യാണവും .

💬 Comments

View all comments