Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 1 [സ്പൾബർ]
അതൊന്നുമോർത്ത് വിഷമിക്കണ്ട.. വിഷമിക്കേണ്ട സമയവുമല്ലിത്… ഇന്ന് നിന്റെ വിവാഹം കഴിഞ്ഞ ദിവസാ… ഇന്നത്തെരാത്രി നിന്റെ ആദ്യരാത്രിയും..
ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട സമയം… അത് കൊണ്ട് എന്റെ മോള് കണ്ണൊക്കെ തുടച്ച്, മിടുക്കിയായി ഇതൊക്കെയൊന്ന് നോക്കിയേ… “
ഷിഫാന ലജ്ജയോടെ അവനെ നോക്കി. ഇന്ന് തന്റെ ആദ്യരാത്രിയാണെന്ന്… ഇന്ന് ഏറ്റവും സന്തോഷിക്കേണ്ട ദിവസമാണെന്ന്…
ശരി… ഒരേട്ടൻ പറഞ്ഞതല്ലേ.. കഴിഞ്ഞതെല്ലാം മറക്കാം.. അവന് എന്തേലും പ്രശ്നമുണ്ടേൽ ഒക്കെ മാറ്റിയെടുക്കാം… ഈ ഏട്ടൻ തന്റെ കൂടെയുണ്ടാവുമെന്നുറപ്പാണ്.
അവൾ കണ്ണ് തുടച്ച് സന്തോഷത്തോടെ ദാസനെ നോക്കിച്ചിരിച്ചു.
“ഏട്ടാ… ഞാനൊരു കാര്യം പറഞ്ഞോട്ടെ..?”
“നീ പറയെടീ.. അമ്മൂ…”
“അത്… അത് ചേട്ടൻ തന്നെ നോക്കി എടുത്ത് തന്നാൽ മതി.. ഞാനിവിടെ ഇരിക്കാം… “
അത് പറയുമ്പോൾ അവളുടെ ചുണ്ടിലൊരു കളളച്ചിരി ദാസൻ കണ്ടു.
പക്ഷേ, അവനൊരു വല്ലായ്മ തോന്നി. ഇതൊക്കെ ഭർത്താവ് ചെയ്ത് കൊടുക്കേണ്ടതാണ്… അതാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക..ആ മരങ്ങോടനെ അതിനൊന്നും കിട്ടില്ല എന്നുറപ്പാണ്. ഇവളെ വിഷമിപ്പിക്കാനും വയ്യ…
വിനോദ് ഒരുമണിക്കൂർ കഴിഞ്ഞാണ് മടങ്ങിവന്നത്. ഷിഫാന കൗണ്ടറിനടുത്തുള്ള ചെയറിൽ ഇരിക്കുകയാണ്..
അവൻ ബൈക്ക് നിർത്തി ഇറങ്ങി വന്നു.
“കഴിഞ്ഞില്ലേടീ… ?’”
വന്നയുടനെ അവൻ മുരണ്ടു.
“കഴിഞ്ഞെടാ ഉവ്വേ… നിങ്ങള് പൊയ്ക്കോ… അമ്മൂ നീ കഴിക്കാനെന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ..?”
അവൾ ചമ്മലോടെ ഇല്ലെന്ന് തലയാട്ടി.
“ആ.. ഇന്നിനിയൊന്നും ഉണ്ടാക്കണ്ട.. വരുമ്പോ കഴിക്കാനുള്ളത് ഞാൻ കൊണ്ടു വരാം…”
വിനോദ് ഒന്നും പറയാതെ ബൈക്കിൽ ചെന്ന് കയറി..
ഷിഫാന നാലഞ്ച് കവറുകളും കയ്യിൽ പിടിച്ച്, ദാസനോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് നടന്ന് ചെന്ന് ബൈക്കിന്റെ പിന്നിൽ
💬 Comments
View all comments