0%

Chapter Title : കുമ്പസാരം 2 [Master]

Author : Master Read All Parts 3K
പോയി. അച്ചന്റെ ശ്രദ്ധ വീണ്ടും കമ്പ്യൂട്ടര്‍ സ്ക്രീനിലേക്കായി. ഔത മീനുമായി ഗേറ്റ് കടന്നു വരുന്നത് കണ്ടുകൊണ്ട് അദ്ദേഹം എഴുന്നേറ്റു. ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞൊരു പകല്‍. ഷെറിന്‍ ആവശ്യപ്പെട്ടതുപോലെ ഒരാഴ്ചയ്ക്ക് മുന്‍പൊരു ദിവസം ഫാദര്‍ ജയിംസ് കുര്യന്‍ മുതലാളിയെ വിളിപ്പിച്ച് അദ്ദേഹത്തിനു മനക്ലേശം ഉണ്ടാകാത്ത വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഷെറിനില്‍ നിന്നും അങ്ങനെയൊരു കാര്യം ഒരിക്കലും പ്രതീക്ഷിക്കാഞ്ഞ മുതലാളി സത്യത്തില്‍ ഉലഞ്ഞുപോയി എന്നതാണ് സത്യം. വലിയ വീടുകളിലെ പെണ്ണുങ്ങള്‍ ശരിയല്ല എന്ന തോന്നലും, ഒപ്പം ഒരു പാവപ്പെട്ട കുട്ടിക്കെങ്കിലും ജീവിതം നല്‍കണം എന്ന ചിന്തയുമായിരുന്നു ഒരു ബ്രോക്കര്‍ വഴിവന്ന ആ ആലോചന ഉറപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പക്ഷെ അവള്‍ ഇതുപോലെ വഴിപിഴച്ച ഒരാളാകും എന്നദ്ദേഹം സ്വപ്നേപി ധരിച്ചിരുന്നില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഓടിനടക്കുന്ന അദ്ദേഹത്തിന് വീട്ടിലെ കാര്യങ്ങള്‍ ശരിയായി നോക്കാനോ അറിയാനോ സമയവും ഇല്ലായിരുന്നു.
“അവള്‍ക്കിത് ഒളിച്ചു വയ്ക്കാമായിരുന്നു. പക്ഷെ അതുണ്ടായില്ല എന്നതുതന്നെയാണ് അവളുടെ മഹത്വം. തെറ്റ് മനുഷ്യസഹജമാണ് കുര്യച്ചായാ. അവള്‍ക്കൊരു തെറ്റ് പറ്റി. ജോസനും അത്ര നല്ല ആളല്ല എന്ന് അവള്‍ അറിഞ്ഞിട്ടുമുണ്ട്. അതുമൊരു കാരണമാകാം. എന്തായാലും താങ്കളോട് അവള്‍ക്കുള്ള സ്നേഹവും ബഹുമാനവും നിസ്സീമമാണ്. നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് എന്നെ അവള്‍ സമീപിച്ചത്. മനസ്സ് വിഷമിക്കാതെ താങ്കള്‍ പോകുക. അവള്‍ നല്ല പെണ്ണാണ്. ഇനി അവള്‍ തെറ്റ് ചെയ്യുകയുമില്ല” അന്ന് അച്ചന്‍ ഒടുവില്‍ പറഞ്ഞത് അതായിരുന്നു. അതിനു ശേഷം കൃത്യം ഏഴു ദിവസങ്ങള്‍ ഇന്നേക്കായിരിക്കുന്നു. ഫാദര്‍ ജയിംസ് പതിവുപോലെ വരാന്തയിലെ ചാരുകസേരയില്‍ ആയിരുന്നു; പ്രാതലിനു ശേഷം. ആറ്റമിക് ഹാബിറ്റ്‌സ് എന്ന പുസ്തകവും അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടായിരുന്നു. “ഞാന്‍ ചന്തേല്‍

💬 Comments

View all comments