Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും [അർജുൻ]
ഞാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്..ഇന്ന് 2:30നു.ഒരു 8ഓടെ അവിടെ എത്തും. "
"ഓഹോ അപ്പോൾ ഇതൊക്കെ ബുക്ക് ചെയ്തിട്ടാണ് വിളിച്ചത്..കൊള്ളാം.. ഇങ്ങനെ തന്നെ വേണം"
"അതിപ്പോ വല്യച്ചനോട് ഞാൻ പറഞ്ഞു.. ബുക്ക് ചെയ്തിട്ട് വിളിച്ചാൽ മതി എന്ന് വല്യച്ഛനാ പറഞ്ഞെ. ഹി ഹി.. അഥവാ സമ്മേച്ചില്ലേൽ അവസാനത്തെ അടവ് ടിക്കറ്റ് ബുക്ക് ചെയ്ത് പോയി എന്ന് പറയാനാരുന്നു..എന്റെ ചേട്ടൻ അല്ലേലും സമ്മതിക്കുമെന്ന് എനിക്കറിയാമല്ലോ "അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അപ്പോൾ 2പേരും കൂടെ എന്നെ പൊട്ടനാക്കി..കൊള്ളാം..പിന്നെ എന്റെ പെങ്ങൾ സഹായം ചോയിച്ചാൽ സഹായിക്കാനുള്ള മനസ് ഒകെ എനിക്കുണ്ട്"
ആകെ ചമ്മിയെങ്കിലും അങ്ങനെ ഒകെ പറഞ്ഞു ആ കാൾ അവസാനിപ്പിച്ചു.
ഫോൺ വെച്ചശേഷം ഞാൻ അച്ഛനെ ഒന്ന് സൂക്ഷിച് നോക്കി.. പുള്ളി ഒന്നും അറിയാത്ത ഭാവത്തിൽ മുകളിലേക്ക് നോക്കി ചിരിച്കൊണ്ട് മുറിയിൽ പോയി.
എന്റെ ജോഗിങ്ങും ഫുട്ബോളും ഒക്കെ മുടങ്ങുമല്ലോ എന്നോർത്ത് വിഷമിച്ച് ആകെ ഒരു കിളി പോയ അവസ്ഥേൽ ഇരിക്കുമ്പോ വീണ്ടും ലെച്ചുവിന്റെ ഫോൺ വന്നു. ഇത്തവണ എന്റെ ഫോണിലേക്കാണ് വന്നത്. ഞാൻ ഫോൺ എടുത്തിട്ട്.
"എന്താടി"
"നിങ്ങള് എന്ത് മനുഷ്യനാ. ഇപ്പോഴും ആ ഉണക്ക ഫോണാണോ. ഞാൻ ഫ്ലാറ്റിന്റെ ലൊക്കേഷൻ അയക്കാൻ വാട്സാപ്പിൽ നോക്കിയപ്പഴാ ഇങ്ങനൊരാളെ വാട്സ്ആപ്പ് കണ്ടിട്ടില്ല എന്നറിഞ്ഞേ."അവളുടെ പറച്ചിൽ കേട്ട് എനിക്ക് ചിരി വന്നു
"ഇങ്ങനെ ഒരു ചേട്ടൻ.. അതെ റെയിൽവേ സ്റ്റേഷനിന്നു 3km ഉള്ളാരുന്നു ഫ്ലാറ്റിലേക്ക്.ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു പിന്നെ.. അമ്മ കൂട്ടാൻ വരും. ജില്ല വിടാത്ത ആൾക്കിനി ഞാൻ കാരണം വഴി തെറ്റണ്ട"
ഇങ്ങനൊക്കെ പറഞ്ഞു എന്നെ
💬 Comments
View all comments