Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]
എല്ലാം പ്രിൻസിപ്പൽ ഇന്റെ റൂമിലേക്കു പോകുന്ന വഴിക്ക് ആണ് ഞാൻ അക്ഷയോട് കാര്യം തിരക്കുന്നത് അതിന് അവൻ എനിക്കൊന്നും അറിയില്ല എന്നുള്ള സ്ഥിരം ഡയലോഗ് അടിച്ചപ്പോളും ഞാൻ ഒന്നും കൂടുതൽ ചോദിച്ചില്ല... അവസാനം പ്രിൻസിപ്പൽ കാര്യം അന്യോഷിച്ചപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്.... തേർഡ് ഇയർ കമ്പ്യൂട്ടറിലെ ഒരുത്തന്റെ കാമുകിയോട് അക്ഷയ് സംസാരിച്ചത് ആണ് വിഷയം... ഇത് കേട്ടപ്പോൾ എനിക്ക് അങ്ങ് ചൊറിഞ്ഞു കേറിയെന്നുള്ളതാണ് സത്യം... മൈരനോട് ഞങ്ങൾ പറഞ്ഞിട്ടുള്ളതാണ് പെണ്ണ് വിഷയം മാത്രം ഉണ്ടാക്കല്ലേ എന്ന്... പൊട്ടിയ ചുണ്ടുമായി ഞാൻ അക്ഷയ്നെ നോക്കുമ്പോൾ കാര്യം മനസ്സിലായതുപോലെ അവൻ നൗഫൽ ഇന്റെ പുറകിൽ പതുങ്ങി നിക്കുക ആണ് ചെയ്തത്.... അങ്ങനെ ഇടിക്ക് പ്രധാന കാരണക്കാരായി ഉള്ളവന്മാർ ഒഴിക്കെ ബാക്കി ഉള്ളവന്മാരെ എല്ലാം താക്കീതു കൊടുത്ത് പറഞ്ഞുവിട്ടു.... പ്രിൻസിപ്പൽ ഒരു തീരുമാനം എടുത്തു ഇവന്മാരുടെ വീട്ടിൽ നിന്നും വിളിപ്പിച്ചിട്ട് സസ്‌പെൻഷൻ കൊടുക്കുന്ന ചടങ്ങിലേക്ക് അങ്ങ് കടക്കാം എന്ന്.
ഇനി വീട്ടീന്ന് വിളിക്കണം.....മൈര്....ഇനി ഇപ്പൊ എന്ത് ചെയ്യും.... പുറത്തുന്നു വാടകയ്ക്ക് ആരെങ്കിലും കൊണ്ട് വന്നാലോ... അല്ലേൽ വേണ്ട കുഞ്ഞേച്ചി ഉള്ളതാണ് അവൾ എന്തായാലും തൂക്കും.....അമ്മയുടെ വിചാരത്തിൽ ഇരുന്നതുകൊണ്ട് ആണെന്ന് തോന്നുന്നു ഗേറ്റ് കടന്ന് വരുന്ന ഒരു സ്ത്രീയെ എന്റെ അമ്മയിട്ട് തോന്നിയത്..... അത് തോന്നിയത് അല്ല ശെരിക്കും എന്റെ അമ്മ ആയിരുന്നു.... ഡെയ്... എപ്പിഡ്രാ..... എന്ന് ചിന്തിക്കുമ്പോൾ ആണ് അമ്മ അറിഞ്ഞ വഴി മനസിലാക്കാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല..... കുഞ്ഞേച്ചി തന്നെ ആയിരിക്കും വിളിച്ചു പറഞ്ഞത്. പുറകെ അവന്മാരുടെയും വീട്ടുകാരെ കണ്ടപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്.....രണ്ടര
💬 Comments
View all comments