Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]
മണിക്കൂറാതെ ചർച്ചക്ക് ശേഷം പത്ത് ദിവസത്തെ സസ്‌പെൻഷനും വാങ്ങിയാണ് ഞങ്ങൾ ഓരോരുത്തരും റൂം വിട്ട് പുറത്തേക്ക് ഇറങ്ങിയത് ആദ്യം ഇറങ്ങിയത് ഞാൻ ആണ്...പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ എന്നെയും കാത്ത് അക്ഷര ഉണ്ടായിരുന്നു
""""""എന്തിനാടാ.... നീ ഇടി തുടങ്ങിവെച്ചേ..... അതുകൊണ്ടല്ലേ ഇപ്പൊ ഇങ്ങനെയൊക്കെ ആയത്....""""""അവൾ എന്നെ കണ്ടപ്പോൾ തന്നെ ചോദിച്ചു.
ഞാൻ അതിന് മറുപടിയൊന്നും പറയാൻ പോയില്ല വെറുതെ അവളെ നോക്കി നിന്നതേ ഉള്ളു.
"""""നിന്റെ ചുണ്ട് ഒക്കെ പൊട്ടിയിട്ടുണ്ടല്ലോ... എവിടെ നോക്കട്ടെ """""... എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ ചുണ്ടിൽ കൈ തൊട്ട് നോക്കിയതും. എന്റെ പുറകിൽ ഒരു മുരടനക്കം കേട്ടു... നോക്കിയപ്പോൾ അമ്മയും കുഞ്ഞേച്ചിയും ആണ്....
""""""കഴിഞ്ഞില്ലേ ഇവിടുത്തെ പരിപാടി.... ഇനി വാ വീട്ടിലേക്കു പോകാം """""... ആ വിളിയിൽ എന്തോ ഭീഷണി ഇല്ലേ എന്നൊരു ചിന്ത എനിക്ക് തോന്നാതെ ഇരുന്നില്ല.
""""""ഇനി ഇതിന്റെ പേരിൽ അടുത്ത ഇടി ഉണ്ടാകുമോ """"""അമ്മയുടെ ആ ചോദ്യം എനിക്ക് ആദ്യം കലങ്ങിയില്ലെങ്കിലും പിന്നീടാണ് ഞാനും അക്ഷരയും കൂടി നിൽക്കുന്ന കാര്യമാണ് പറഞ്ഞതെന്ന് കത്തിയത്.... അത് എനിക്ക് കലങ്ങി എന്ന് അമ്മയ്ക്ക് മനസിലായപ്പോൾ അമ്മ ഒരു ആക്കിയുള്ള ചിരി ചിരിച്ചു. കൂടെ കുഞ്ഞേച്ചിയും...
"""""മോളുടെ പേര് എന്താ..."""" അമ്മ അവളോട് ചോദിച്ചു.... ഉടനെ അവൾ മറുപടി പറഞ്ഞു...അവന്മാരോട് ഇപ്പൊ പോയി മിണ്ടുന്നതു നല്ലതല്ലെന്ന് മനസിലാക്കിയത് കൊണ്ട് വിളികാം എന്ന് ആംഗ്യം കാണിച്ചുകൊണ്ട് ഞാൻ അവളോട് യാത്രയും പറഞ്ഞു.. വണ്ടി എടുക്കാൻ പോയി... ശേഷം അമ്മയെ വിളിക്കാൻ നോക്കിയപ്പോൾ കുഞ്ഞേച്ചിയും ആയിട്ട് ഇരുന്ന് വിശേഷം പറഞ്ഞു തീർന്നില്ല എന്ന് മനസിലായി.... ഇടക്
💬 Comments
View all comments