Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]
ഇപ്പൊ ബോധ്യം ആയി """എന്നുകൂടെ കൂട്ടിച്ചേർത്തു...
""""അതിരിക്കട്ടെ.... സർ എന്താണ് കോളേജിൽ പോകാത്തെ... പെണ്ണ് കെട്ടിയെന്ന് വെച്ച് പഠിപ്പ് നിർത്തിയോ.. ഏഹ് """.... ആ ഇപ്പൊ എങ്ങനെ ഇരിക്കണ് എനിക്ക് എന്തിന്റെ കേടായിരുന്നു... അവൾ അതും ചോദിച്ചുകൊണ്ട് ഒരൊറ്റ ചിരിയായിരുന്നു അടഞ്ഞത് എന്റെ വായും...ചേച്ചി ചിരി ഒന്നുകുറച്ചുകൊണ്ട് ഡോറിലേക്ക് നോക്കിയപ്പോൾ ഞാനും അതാരാണെന്ന ആകാംഷയിൽ അങ്ങോട്ടേക്ക് എത്തി നോക്കി... നടന്നകത്തേക്ക് കേറിയത് വേറാരുമല്ല ഗൗരി... അമ്മാവന്റെ ഇളയ മകൾ ഇവള്ടെ കൂടെ കുറവ് ഉണ്ടാർന്നുള്ളു ഇവൾ ആൾ ഒരു വായാടി ആണ് എന്റെ അതെ പ്രായവും...
""""അല്ല ആരാ ഇത്... മണവാളൻ ഇവിടെ ഉണ്ടായിരുന്നോ """"...ഉള്ളിലേക്ക് വന്നുകേറിയ ഉടനെ അവളുടെ ചോദ്യം...
"""മണവാളൻ നിന്റെ തന്തയാടി... കോപ്പേ"""...ഒന്നാമത്തെ പൊളിഞ്ഞു നിക്കുവാണ് ഇവിടെ അതിന്റെടയിൽ അവളുടെ മറ്റേടത്തെ ചോദ്യം....
""""ഏഹ്...അച്ഛന് വിളിക്കുന്നോ.. ഡാ""""... എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ അരികിലേക്ക് പാഞ്ഞടുത്തു എന്നിട്ട് എന്നെ കൈ വെച്ച് അടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ രണ്ട് കയ്യിലും കൂട്ടിപിടിച്ചു വലിച്ച് എന്റെ ഇടതുവശത്തായി ഇരുത്തി...അവളുടെ കയ്യിൽ കിടന്ന വള കൊണ്ട് എന്റെ കൈ പൊട്ടിയെന്നു തോന്നുന്നു നീറുന്നുണ്ട്... എന്നിട്ടും അവളുടെ അഹങ്കാരം നോക്കിയേ കൂട്ടിപിടിച്ചേക്കുന്ന കൈ വിടുവിക്കുവാൻ കുതറികൊണ്ട് """വിടാടാ """..... എന്ന് പറയുന്നുണ്ട് പെണ്ണ്. ഇപ്പൊ തന്നെ വിടാം എന്നുള്ളഭാവത്തിൽ ഞാൻ അവളെ നോക്കിയൊന്നു ഗമയിൽ ചിരിച്ചു...
ഒന്നും നടക്കുന്നില്ലെന്നു കണ്ട അവൾ ഉടനെ എന്റെ കയ്യിൽ പിച്ചൻ ശ്രെമിക്കുന്നുണ്ട് അവസാനം എന്റെ കയ്യിൽ നിന്നും പോകുമെന്ന് കണ്ടപ്പോൾ ഞാൻ ചുമ്മാതിരിക്കുവോ... എന്റെ ആയുധമായ കടി തന്നെ വെളിയിലെക്കെടുത്തു...കൊടുത്ത്
💬 Comments
View all comments