Chapter Title : കുഞ്ഞൂട്ടൻ 3 [Indrajith]
പറഞ്ഞു സ്ഥലം കാലിയാക്കുന്നതും കണ്ടു ശോഭനക്ക് ചിരി പൊട്ടി.
എന്നാലും ആ പയ്യൻ ഇവളുടെ ആരായിരിക്കും.....
###
"ആരാ??"
ലളിത പുറത്തു വന്നു നോക്കി. അവിടെ നിൽക്കുന്ന ആളെക്കണ്ടു അവർ അന്ധാളിചു.
"എന്താ സജിത്തേ..ചന്ദ്രേട്ടൻ ഇവിടില്ലലോ".
"അതെന്താ ലളിതേച്ചീ, ഞാൻ അന്യനാണോ, എനിക്കിവിടെ വരാൻ പാടില്ലേ? പറഞ്ഞു വരുമ്പോൾ നമ്മൾ ബന്ധുക്കളല്ലേ? "
"അയ്യോ, അതല്ലാ...സജിത്തിനെ കണ്ട കാര്യം ചന്ദ്രേട്ടൻ പറഞ്ഞിരുന്നു."
പറഞ്ഞതിന് ശേഷമാണ് ലളിതക്കു അതു വേണ്ടിയിരുന്നില്ല എന്ന് തോന്നിയതു.
"ആ ചന്ദ്രേട്ടൻ പറഞ്ഞുവല്ലേ..., ഞാൻ വെറുതെ പറഞ്ഞതല്ല കേട്ടോ, രഞ്ജിത്തിനെ അക്കരയെത്തിക്കേണ്ട കാര്യം ഞാനേറ്റു.."
"ആ അവനെവിടെ?"
"എവിടേയോ പോയിരിക്കയാണ്..രണ്ട് ദിവസം കഴിഞ്ഞേ വരൂ...ഇരിക്ക് ഞാൻ ചായ എടുക്കാം."
അവൻ ഒന്നും മിണ്ടുന്നില്ല..ഇപ്പോ പോകാൻ ഉളള പ്ലാൻ ഒന്നും ഇല്ലെന്നു തോന്നുന്നു..
സജിത്ത്, ലളിത നടന്നു പോകുന്നത് നോക്കി നിന്നു...രാധക്ക് സൗന്ദര്യം കിട്ടിയ റൂട്ട് അവനു മനസ്സിലായി.........രാധ വന്ന റൂട്ട് മനസ്സിലാക്കാൻ കിട്ടിയാൽ പുളിക്കില്ല.......പണ്ടേ നോട്ടമിട്ടിട്ടുള്ളതാ..അവൻ വികൃതമായി മെല്ലെ ചിരിച്ചു...കളിയുടെ ഹരിശ്രീ കുറിച്ച അമ്മായിയെ അവൻ ഓർത്തു പോയി, ഒന്ന് പോയി കാണണം, ഗുരുത്വദോഷം ആവും അല്ലെങ്കിൽ.
ലളിത ചായയും മിക്സ്‌ചറുമായി വന്നു...
"കട്ടനാ."
"അതാണ് നല്ലത്.."
സജിത്തിന്റെ കണ്ണുകൾ തന്റെ അവിടെയും ഇവിടെയും ഇഴഞ്ഞു നടക്കുന്നത് ലളിതയെ അസ്വസ്ഥയാക്കി...
"ചേച്ചി, ഒന്നോണ്ടും പേടിക്കണ്ട, ഞാനുണ്ട് നിങ്ങൾക്ക്, രഞ്ജിത്തിന്റെ മേൽ ഒരു തരി മണ്ണ് വീഴാതെ ഞാൻ നോക്കിക്കോളാം".
ലളിത കാര്യമറിയാതെ മിഴിച്ചു നോക്കി..
"ഏഹ്?"
തന്റെ ഊഹം തെറ്റിയില്ല...ചന്ദ്രേട്ടൻ പറഞ്ഞു കാണില്ല...ഹഹഹ ചന്ദ്രാ നിങ്ങക്കുള്ള കുഴി നിങ്ങൾ തന്നെ വെട്ടി...
"അല്ല, ദുർഗചേട്ടന്റെ
💬 Comments
View all comments