Chapter Title : കുറ്റബോധം 10 [Ajeesh]
സിനിമ ഒന്നും അല്ലല്ലോ എല്ലാം സഹിച്ച് കൂടെ നിൽക്കാൻ... രാഹുൽ നിശബ്ദത തുടർന്നപ്പോൾ അവൻ ഇട്ടിട്ട് പോകുമോ എന്ന ചിന്ത അവളിൽ വർദ്ധിച്ചു വരാൻ തുടങ്ങി... പെട്ടന്ന് അവൻ രേഷ്മയെ നോക്കി.... ഭയം കൊണ്ട് വിറക്കുന്ന അവളുടെ കണ്ണുകളിൽ നോക്കി അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു... "അവൾ എന്റെ പെണ്ണാ സാറേ... ഞാൻ സ്നേഹിച്ച പെണ്ണ്..." രാഹുൽ അവളുടെ മുഖത്ത് നിന്ന് അപ്പോഴും കണ്ണെടുത്തിരുന്നില്ല.... പറഞ്ഞു തീർന്നതും അവന്റെ ഇടതു കവിൾത്തടത്തിൽ നിന്നും പൊന്നീച്ച പറന്നു... വിശ്വനാഥന് കലിതുള്ളി .... " ഈ പിഴച്ചവളെയാണോ നീ ഇഷ്ടമാണെന്ന് പറഞ്ഞത്... " " അനാവശ്യം പറയല്ലേ സാറേ... അവൾ അങ്ങനെ ഒരു പെണ്ണല്ല..." വിശ്വനാഥന്റെ കൈ തരിക്കാൻ തുടങ്ങി... "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ എന്റെ പെണ്ണാ സാറേ..." രാഹുൽ തുടർന്നു... വിശ്വനാഥൻ ഒരിക്കൽക്കൂടി രാഹുലിന്റെ കവിളിൽ ആഞ്ഞടിച്ചു... "ആണോടാ..." അതേ.. സാറേ... അവൻ വേദന കൂസാതെ പറഞ്ഞു.... " ആണോടാ " പിന്നെയും അവന്റെ ഇരു കാരണവും മാറി മാറി അടിച്ച ശേഷം വീണ്ടും അയാൾ ചോദ്യം ആവർത്തിച്ചു... ഇവളെ നിനക്ക് അറിയോ.. ? " അവളെ എനിക്ക് ഇഷ്ട്ടമാണ് സാറേ... " അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു... രേഷ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാരയായി പുറത്തേക്ക് ഒഴുകി... അവളുടെ മുഖവും, ചുണ്ടും ചുവന്ന് തുടുക്കാൻ തുടങ്ങി... അയാൾ പതിയെ രേഷ്മയുടെ അടുത്തേക്ക് നീങ്ങി... "ചെറുക്കൻ കൊള്ളവല്ലൊടി പെണ്ണേ... " " കൂറുള്ളവനാ... ഇട്ടേച്ചും പോവത്തില്ല..." അവളുടെ മുഖത്തിന്റെ സൗന്ദര്യം നോക്കി വെള്ളമിറക്കിക്കൊണ്ട് അയാൾ തുടർന്നു... " പക്ഷെ
💬 Comments
View all comments