Chapter Title : കുറ്റബോധം 10 [Ajeesh]
സഹപ്രവർത്തകനെ നോക്കി... " ഇവൾ ആള് കൊള്ളാല്ലോടോ..... നല്ല അസ്സല് പെണ്ണ്... ആ ചെക്കന് ഇല്ലാത്ത ചങ്കൂറ്റം ഇവൾക്കുണ്ട്..." വിശ്വനാഥൻ രാഹുലിന്റെ അടുത്തേക്ക് ചെന്നു... " ഇവൾ നിന്റെ കാമുകി ആണോടാ...???" " പറ... " ചെറിയതെങ്കിലും ഭീഷണിയുടെ സ്വരത്തിൽ അയാൾ ചോദിച്ചു രാഹുൽ നിശബ്ദത പാലിച്ചു... "പറയാടാ കുട്ടാ..." അവനോട് ചോദിക്കുന്ന ഓരോ ചോദ്യത്തിലും അയാളുടെ ഉള്ളിലെ ചെകുത്താന്റെ വലിപ്പം പുറത്ത് പ്രകടമാകുകയായിരുന്നു... " ഞങ്ങൾ ഇഷ്ടത്തിലാ സാറേ... " രാഹുൽ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.... വിശ്വനാഥൻ രേഷ്മയെ നോക്കി... അവൾ അഭിമാനം കലർന്ന ഒരു നോട്ടം അയാളെ തിരിച്ചും നോക്കി... കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതായിലെ പരാമർശം പോലെ അവൾ നിലകൊണ്ടു... " അഭിമാനിനി " അവൾ തന്നെ കീഴ്പ്പെടുത്താൻ പൊന്നവളാണ് എന്നൊരു തോന്നൽ അയാളിൽ ഉറഞ്ഞു പൊന്തി... അതൊരിക്കലും അനുവദിച്ചു കൊടുക്കാൻ വിശ്വനാഥന് കഴിയുമായിരുന്നില്ല.... രാഹുലിന്റെ മറുപടി ഇഷ്ടപ്പെടാത്ത പോലെ അയാൾ അവന്റെ കവിളുകൾ തലോടിക്കൊണ്ട് പറഞ്ഞു... " ടാ മോനെ... നിനക്ക് വീട്ടിൽ പോണ്ടേ...???" "ഇങ്ങനെ ഒരു കേസിൽ അകത്ത് പോയാ പിന്നെ നിന്റെ ജീവിതം മുഴുവൻ നശിച്ചു എന്ന് വേണമെങ്കിൽ പറയാം... " " നീ അവളെ അറിയില്ല എന്ന് പറഞ്ഞേക്ക്... " " നിന്നെ ഞാൻ ഇപ്പൊ വെറുതെ വിടാം... ഒരു കേസും ഉണ്ടാവില്ല... ഉറപ്പ്..." രാഹുൽ രേഷ്മയെ നോക്കി... അവളുടെ ഉള്ളിൽ വീണ്ടും ഭയം ഉരുൾപൊട്ടി... അവന് അച്ഛനോടും അമ്മയോടും ഉള്ള അടുപ്പം അലവറ്റതാണെന്ന് അവൾക്ക് നന്നായി അറിയാം... അവൻ സമ്മതിച്ചു പോയേക്കാം എന്ന് അവൾ ചിന്തിച്ചു... ഇത്
💬 Comments
View all comments