0%

Chapter Title : കുറ്റബോധം 10 [Ajeesh]

Author : Ajeesh Read All Parts 534

ലക്ഷ്യം കാണുന്നതിന് മുൻപേ അല്പം പ്രായം തോന്നിക്കുന്ന ഒരു കൊണ്സ്ട്രബിൾ രേഷ്മയുടെ കൈ പിടിച്ച് നടന്നു... അവളെ തൊടാൻ കിട്ടിയ ഒരു അവസരം നഷ്ട്ടപ്പെട്ടപ്പോൾ ഉണ്ടായ ക്രോധം വിശ്വനാഥൻ പല വിധ ഭാവങ്ങളിലൂടെ പ്രകടിപ്പിച്ചു.... ആ നിമിഷം സ്വയം കണ്ട്രോൾ ചെയ്യാൻ അയാൾ ഒരു ദീർഘ നിശ്വാസം എടുത്തു... "ഹെഡ്കോൻസ്ട്രബിൾ രാമൻ... സണ് ഓഫ് എ ബിച്ച്...." തിരിച്ച് നടന്ന് പോകുന്ന രാമനെ നോക്കി അയാൾ പിറുപിറുത്തു... ഹെഡ് കൊണ്സ്ട്രബിൾ രാമൻ രേഷ്മയെ ജീപ്പിന്റെ പുറകിൽ കയറ്റി... അവൾ സാരിത്തലപ്പുകൊണ്ട് തന്റെ മുഖം മറച്ചു... ആ നിമിഷം തന്റെ കണ്ണിൽനിന്നും കണ്ണീർ ധാരധാരയായി ഒഴുകുന്നത് അവൾ അറിഞ്ഞു.... തന്റെ മുൻപിൽ തന്നെ ഇരിക്കുന്ന രാഹുലിന്റെ മുഖം പോലും നോക്കാൻ അവൾക്ക് കഴിഞ്ഞില്ല.... രാമൻ ആരെയോ ഫോണിൽ വിളിച്ച് മാറി നിന്ന് സംസാരിക്കുകയാണ്.... അപ്പോഴേക്കും വിശ്വനാഥൻ ജീപ്പിൽ കയറി ഇരിപ്പുറപ്പിച്ചിരുന്നു... വണ്ടിയെടുക്കേടോ... അയാൾ ആജ്ഞാപിച്ചു... സർ രാമേട്ടൻ പുറത്താണ് ഡ്രൈവർ പറഞ്ഞു..... വിശ്വനാഥൻ രാമനോടുള്ള സകല ദേഷ്യവും പ്രകടമായി തന്നെ പുറത്ത് കാട്ടി.. " കേറുന്നെങ്കിൽ വന്ന് കേറാഡോ... അല്ലേൽ താൻ വല്ല ബസ്സും പിടിച്ച് വരേണ്ടി വരും... " രാമൻ വേഗം ഫോൺ കട്ട് ചെയ്ത് പുറകിൽ കയറി... രേഷ്മയുടെ അടുത്തായിട്ടാണ് അയാൾ ഇരുന്നത്... രാഹുൽ നിസ്സഹായതയോടെ രേഷ്മയെ നോക്കി... പക്ഷെ എന്തുകൊണ്ടോ അവനെ ആ സമയത്ത് സമാധാനിപ്പിക്കാൻ അവൾക്ക് തോന്നിയില്ല... അവൾ മുഖം മറച്ച് തല താഴ്ത്തി ഇരുന്നു... രാഹുലിന്റെ മനസ്സിൽ കുറ്റബോധം വളരുകയായിരുന്നു... അവൻ കാരണം ആണ് ഇതെല്ലാം സംഭവിച്ചത് എന്നൊരു തോന്നൽ... അല്ലെങ്കിലും

💬 Comments

View all comments