Chapter Title : കുറ്റബോധം 10 [Ajeesh]
സ്വന്തം ഇണയെ സംരക്ഷിക്കാൻ കഴിയാത്തവർ ഈ പണിക്ക് ഇറങ്ങരുതായിരുന്നു എന്ന് അവൻ ചിന്തിച്ചു... ആ നിമിഷങ്ങളിൽ അവൻ മാനസികമായി കൂടുതൽ തളരുകയായിരുന്നു... എങ്കിലും എന്ത് വന്നാലും എല്ലാം സ്വയം ഏറ്റ് രേഷ്മയെ രക്ഷപ്പെടുത്തണം എന്ന് അവൻ മനസ്സിലുറപ്പിച്ചു... രാഹുലിന്റെ മനസ്സിൽ തന്റെ അച്ഛന്റെയും അമ്മയുടെയും മുഖം തെളിഞ്ഞു വന്നു... അവർ ഇതറിയുമ്പോൾ എന്താകും അവസ്ഥ എന്ന് അവൻ ആലോചിക്കാൻ തുടങ്ങി.... അമ്മക്ക് ഇടക്ക് പ്രഷർ തലക്ക് അടുക്കാറുള്ളതാണെന്ന കാര്യം അവൻ ഓർത്തു.... "വേണ്ടായിരുന്നു... ഒന്നും വേണ്ടായിരുന്നു ... " അവൻ മുഖം പൊത്തികൊണ്ട് മനസ്സിൽ പറഞ്ഞു... സ്റ്റേഷൻ എത്തിയതും വിശ്വനാഥൻ അകത്തേക്ക് ഓടിക്കയറി... വല്ലാത്ത ഒരു വ്യഗ്രത അയാളുടെ പ്രവർത്തിയിൽ എല്ലാം പ്രകടമായിരുന്നു... താൻ വാതിൽക്കൽ എത്തിയ ശേഷവും ബാക്കിയുള്ളവർ വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ടുകൂടി ഇല്ല എന്ന് കണ്ടപ്പോൾ അയാൾ തിരിഞ്ഞു കൊത്തി... " വേഗം കൊണ്ടുവാടോ അവളെ..." രേഷ്മയുടെ മനസ്സിൽ അപകടം മണത്തു... അയാളുടെ ലക്ഷ്യം ഈ കേസൊ സമൂഹ സേവനമോ ഒന്നും അല്ല.... താനാണ്... ആ വസ്തുത അവൾക്ക് ഏറെക്കുറെ പൂർണ്ണമായി മനസ്സിലായിരുന്നു..... എന്തെങ്കിലും ഒരു കച്ചിത്തുരുമ്പിനായി അവൾ ചുറ്റും കണ്ണോടിച്ചു... ഹെഡ്കോൻസ്ട്രബിൾ രാമൻ രേഷ്മയെയും രാഹുലിനെയും അകത്തേക്ക് കയറ്റി കൊണ്ടു പോയി... അവൾ നിസ്സഹായതയോടെ ആ പോലീസ് ഉദ്യോഗസ്ഥനെ നോക്കി... "മോള് പേടിക്കണ്ട... ഒന്നും സംഭവിക്കില്ല..." അയാൾ പറഞ്ഞു... വെറുതെയെങ്കിലും ആ വാക്കുകൾ വിശ്വസിക്കാൻ അവൾക്ക് തോന്നി... അകത്തേക്ക് കയറിയതും രേഷ്മക്ക് മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി... ശിവേട്ടൻ... അവൾ ഉടനെ ഫോൺ എടുത്ത് ശിവേട്ടനെ വിളിക്കാൻ തുടങ്ങി... കഷ്ടിച്ച് ഡയൽ പോകാനുള്ള
💬 Comments
View all comments