Chapter Title : കുറ്റബോധം 10 [Ajeesh]
സമയം ആയപ്പോഴേക്കും വിശ്വനാഥൻ ഫോൺ തട്ടിപ്പറിച്ച് വാങ്ങി കോൾ കട്ട് ചെയ്തു... " അങ്ങനെ പെട്ടന്ന് ഇത് അവസാനിപ്പിക്കല്ലേ മോളെ... നമുക്കൊന്ന് വിശദമായി കൂടിയിട്ട് പതുക്കെ പോവാം... " നോക്ക് നിന്നെ തിരിച്ച് വീട്ടിൽ കൊണ്ട് വിടുന്നതിന്റെ ഫുൾ ഉത്തരവാദിത്വം എനിക്കാണ്... ഞാനില്ലേ കൂടെ മോള് പേടിക്കണ്ട..." വിശ്വനാഥൻ രേഷ്മയോട് അടുപ്പം കാണിക്കാൻ ശ്രമിച്ചു... അതും പറഞ്ഞു അയാൾ രേഷ്മയുടെ തോളിൽ കൈ വച്ചു... പെട്ടന്ന് തന്നെ അവൾ വിറച്ചുകൊണ്ട് ആ കൈ തട്ടിമാറ്റി പുറകിലേക്ക് വലിഞ്ഞു... ഭയത്തോടെ അവൾ രാഹുലിനെ നോക്കി... അവൻ വല്ലാത്ത ആത്മസംഘര്ഷത്തിലാണ്... അവൾ കൂടുതൽ തകരാൻ തുടങ്ങി... ഇല്ല ഞാൻ ഒരു പെണ്ണാണ്... ഒരു പെണ്ണിന് സാധിക്കുന്ന പലതും ഉണ്ട്... അവൾ ചങ്കൂറ്റം കൈവരിക്കാൻ ശ്രമിച്ചു.... " ദേഹത്ത് തൊട്ടുള്ള ചോദ്യം ചെയ്യലൊന്നും വേണ്ട സാറേ... " അവൾ അല്പം കടുപ്പിച്ച ശബ്ദത്തോടെ തന്നെ അയാളോട് പറഞ്ഞു.... " ആഹാ... അപ്പൊ നീ മിടിക്കി ആണല്ലോ... ഒരിത്തിരി മസിലുപിടുത്തം ഒക്കെ എനിക്കും ഇഷ്ട്ടാ... നിന്റെ കാര്യം ഞാൻ ഏറ്റെടി മോളെ... " പുറമെ ധൈര്യം കാണിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ഉള്ളിൽ വലിയ ഒരു തിരമാല ആഞ്ഞടിക്കുന്നുണ്ടായിരുന്നു...അയാൾ കൂടുതൽ അപകടകാരി ആവുകയാണ് എന്ന് രേഷ്മ മനസ്സിലാക്കി... " ടാ ഇങ്ങോട്ട് മാറി നിക്കാടാ.... " അയാൾ രാഹുലിനെ നോക്കി അലറി... അവൻ രേഷ്മയുടെ അടുത്ത് വന്ന് നിന്നു... " അപ്പൊ മോൻ പറ... എന്തായിരുന്നു രണ്ട് പേരും വീട്ടിൽ കതകൊക്കെ അടച്ചിട്ടിട്ട് പരിപാടി..." രാഹുൽ നിഷ്കളങ്കമായ സ്വരത്തോടെ പറഞ്ഞു... അല്ല സാറേ.. ഞങ്ങള്
💬 Comments
View all comments