Chapter Title : [കുറ്റബോധം 12 [Ajeesh]
ഒരു പ്രസരിപ്പൊക്കെ കാണാം എന്റെ കുട്ടിടെ മുഖത്ത്... " പക്ഷെ ഇവിടെ വന്ന് ഞങ്ങളെ ഒക്കെ ഒന്ന് കണ്ടാൽ വീണ്ടും അവൾ പഴയ പോലെ ആവും..." രേണുക വിതുമ്പി... "ഹേയ് കരയല്ലേ അമ്മച്ചി... ഇവിടെ അപ്പച്ചൻ ???? " " അവൾ തിരക്കി... ജോലിക്ക് പോയി... ഇനി വൈകുന്നേരമേ വരൂ... " "ഹമ്മം... " " ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരാം... " അമ്മച്ചി ഇപ്പൊ അങ്ങോട്ട് വരണ്ട... ഞങ്ങൾക്ക് ഒരു ഫ്രീഡം കിട്ടുമല്ലോ.... " ആൻസി ചെറുതായി യാചിക്കുന്ന സ്വരത്തിൽ പറഞ്ഞു... " ഹമ്മം... പോയിട്ട് വാ... " അവർ അനുവാദം കൊടുത്തു... ആൻസി മുറിയുടെ അകത്തേക്ക് നടന്നു നീങ്ങി... സോഫയുടെ മുകളിൽ വിരിച്ചിട്ടിരുന്ന തുണി അലങ്കോലമായി കാണപ്പെട്ടു... രേണുക അത് ശരിക്ക് വിരിച്ച് അവിടെ ഇരുന്നു... ഒന്നര കൊല്ലത്തിന് മുകളിലായി നടക്കാത്തത് ഇനി ഈ കൊച്ച് സംഭവിപ്പിച്ചു കാണിച്ചു തരുമോ... എന്തോ ഒരു മൂകത രേണുകക്ക് അനുഭവപ്പെട്ടു... അവരുടെ മനസ്സിൽ രാഹുലിന്റെ മുഖം തെളിഞ്ഞു വന്നു... ആ ചെക്കന്റെ ആത്മാവിന് പോലും ഒരു സമാധാനം എന്റെ മോള് കൊടുത്തിട്ടില്ല എന്ന് രേണുകക്ക് തോന്നി... ചെ ഞാൻ എന്താ ഇങ്ങനൊക്കെ ചിന്തിക്കുന്നെ... പ്രേതവും ആത്മാവും ഒക്കെ... " അല്ലെങ്കിലും കലുഷിതമായ മനസ്സിലല്ലേ ദൈവത്തിനും പ്രേതത്തിനും ഒക്കെ സ്ഥാനമുള്ളു... അല്ലാത്ത സമയം മുഴുവൻ നമ്മൾ സന്തോഷത്തിൽ മുഴുകി ഇരിക്കുകയല്ലേ..." ആ സമയത്ത് ഇവരെ ആരെക്കുറിച്ചും നമ്മൾ ആലോചിക്കാറില്ലല്ലോ... രേണുക ചിന്തിച്ച് കാട് കയറി.... പക്ഷെ അപ്പോഴും അവരുടെ മനസ്സ് പറഞ്ഞുകൊണ്ടേ ഇരുന്നു... എല്ലാം ശരിയാവും... ആൻസി
💬 Comments
View all comments