0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 340

അടുത്ത കൂട്ടുകാരി ആണ് അവൾ എന്ന് രേണുകക്ക് അറിയാം. പെട്ടന്ന് തന്നെ രേണുക ആ ഫോണുമായി പുറത്തെക്ക് ഇറങ്ങി... ആന്സിക്ക് ഫോൺ ചെയ്തു... " മോളെ ആൻസി... " രേണുക അന്സിയുമായി സംസാരിച്ചു... ഏകദേശം ഒരു മണിക്കൂറോളം സംസാരിച്ചു... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു ഞാൻ അങ്ങോട്ട് വരാം അമ്മച്ചി... നമുക്ക് എല്ലാം ശരിയാക്കാന്നെ... താൻ ചുമന്നുകൊണ്ട് നടന്നിരുന്ന വലിയൊരു ഭാരം ഇറക്കിവച്ചപോലെ രേണുകക്ക് തോന്നി... നമ്മുടെ വിഷമങ്ങൾ കേൾക്കാനും മനസ്സിലാക്കാനും കഴിയുന്നവർ ആണ് ശരിക്കും ആ ദുഃഖം അകറ്റുന്നത്... അല്ലാതെ അതിലെ കുറ്റങ്ങൾ കണ്ടുപിടിക്കാനും കുറ്റപ്പെടുത്താനും നിൽക്കുന്നവരിൽ നിന്നല്ല... അത് അവർക്കൊരു തിരിചരിവായിരുന്നു... തന്റെ വിരലിലെണ്ണാവുന്ന എല്ലാ ബന്ധുക്കളെയും വിളിച്ചപ്പോഴും കേട്ട സംസാരം അല്ലായിരുന്നു അവളുടേത്... രേണുകക്ക് സന്തോഷമായി... അവർ ഫോൺ വച്ചു... വീണ്ടും രാഹുലിന്റെ മുഖം തെളിഞ്ഞു വന്നു... പക്ഷെ ഇത്തവണ മുൻപ് തോന്നിയ ആ ആകർഷണം നഷ്ടമായിരുന്നു... രേണുക ഫോണ് കിടക്കയിൽ തന്നെ വച്ച് തിരിച്ചു നടന്നു... രേഷ്മ ഉണർന്നപ്പോൾ ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിക്കും എന്ന് രേണുക കരുതിയിരുന്നു... പക്ഷെ അടുത്തടുത്ത ദിവസങ്ങളിൽ ഒന്നും അതിനെക്കുറിച്ച് രേഷ്മ ഒന്നും ചോദിച്ചിരുന്നില്ല... പതിയെ രേണുകയും അതിനെപ്പറ്റി മറന്നു... ഏകദേശം ഒരാഴ്ചക്ക് ശേഷം ഭാസ്കരന്റെ വീടിന്റെ കോളിംഗ് ബെൽ ഉച്ചത്തിൽ മുഴങ്ങി... അത് അവളായിരുന്നു... ആൻസി... രേണുക അന്സിയെ അകത്തേക്ക് ക്ഷണിച്ചു... " അവൾ ഇവിടെ അമ്മച്ചി..??" ആൻസി ആരാഞ്ഞു... " മുറിയിലുണ്ട്... അവൾ അവിടന്ന് പുറത്തേക്ക് ഒന്നും ഇറങ്ങാറില്ല മോളെ.... രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ അമ്പലത്തിൽ പോകുന്നുണ്ട്... " തിരിച്ചു വരുമ്പോ

💬 Comments

View all comments