0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 339

അവർ തന്റെ മകളുടെ അടുത്ത് പോയി ഇരുന്നു... അവൾ ഇപ്പോഴും ആ ഒടിഞ്ഞു നുറുക്കിയ ഓടക്കുഴൽ പിടിച്ചു കൊണ്ടാണ് ഉറങ്ങുന്നത്... രേണുക അവളെ ഉണർത്താതെ അത് മാറ്റി വക്കാൻ ശ്രമിച്ചു... പക്ഷെ അവൾ പരങ്ങിയപ്പോൾ ആ ശ്രമം രേണുക ഉപേക്ഷിച്ചു... പെട്ടന്ന് ഉണ്ടായ ഒരു ശബ്ദം കേട്ട് എഴുന്നേൽക്കാൻ തുടങ്ങിയ രേണുക അവിടെ തന്നെ ഇരുന്നു... ഒരു മെസ്സേജ് വന്നതാണ്... തലയണയോട് ചേർന്ന് കിടന്നിരുന്ന ഫോൺ അവർ കയ്യിൽ എടുത്തു... കസ്റ്റമർ കെയർ മെസ്സേജ് ആണ്... രേണുക ഫോൺ ലോക്ക് ചെയ്ത് വച്ചു... പെട്ടന്ന് ലോക്ക് സ്ക്രീനിൽ രാഹുലിന്റെ മുഖം തെളിഞ്ഞു വന്നു... നീണ്ടുചുരുണ്ട മുടിയുള്ള ഒരു കള്ള ചിരി ഉള്ള പയ്യൻ... ആരെയും ആകർഷിക്കുന്ന കണ്ണുകൾ... പെട്ടന്ന് സ്ക്രീൻ ഓഫ് ആയപ്പോൾ അവരിൽ അസ്വസ്ഥത ഉണ്ടായി... രേണുക വീണ്ടും സ്ക്രീൻ ലോക് ചെയ്ത് അവനെ നോക്കി .... ആ മുഖത്ത് നിന്നും കണ്ണുകളെടുക്കുക എന്നത് ശ്രമകരമായ ഒരു പ്രക്രിയ തന്നെയാണെന്ന് അവർക്ക് ബോധ്യമായി... രേണുക തന്റെ മകളുടെ നെറുകയിൽ ചുംബിച്ചു... മുടിയിൽ തലോടി... അൽപ്പനേരം അവളെ നോക്കി ഇരുന്നപ്പോൾ തന്നെ വീണ്ടും രാഹുലിന്റെ ഫോട്ടോ നോക്കാൻ അവർക്ക് തോന്നിക്കൊണ്ടിരുന്നു... ഇതെന്താണ് ഈ ചെറുക്കന് ഇത്രക്ക് ആകർഷണം... അവർ സ്ക്രീൻ ലോക്ക് തുറന്ന് അവന്റെ കൂടുതൽ ചിത്രങ്ങൾക്കായി തിരഞ്ഞു... അവന്റെ പല രൂപത്തിലുള്ള ചിത്രങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു അവളുടെ ഗാലറി... കുറച്ച് ചിത്രങ്ങൾ കണ്ട് ബാക്ക് അടിച്ചപ്പോൾ അറിയാതെ കൈ കൊണ്ട് കോണ്ടക്ടസ് തുറന്നു... ആദ്യ നമ്പർ തന്നെ ആൻസി... ഒരു കാലത്ത് തന്റെ മകളുടെ ഏറ്റവും

💬 Comments

View all comments