Chapter Title : [കുറ്റബോധം 12 [Ajeesh]
കെട്ടാതെ നിൽക്കും അന്ന് താൻ ഞങ്ങളുടെ ഒക്കെ പിന്നാലെ വരും ??? " അവർ ആക്രോശിച്ചു... അതൊന്നും ഭാസ്കരന് ഒരു വിഷയമേ ആയിരുന്നില്ല... എല്ലാം കഴിയുമ്പോ അയാൾ രേണുകയോട് പറയും... " എന്റെ മോൾക്ക് ഒരു വിഷമം ഉണ്ട്... നമ്മളൊക്കെ കാരണം ഉണ്ടായ ഒരു വലിയ വിഷമം... അത് മാറുമ്പോ അവൾ വന്ന് നമ്മടെ അടുത്തേക്ക് വരും... നമ്മുടെ ഇഷ്ടങ്ങൾ ഒക്കെ തീർത്ത് തരും... എനിക്കുറപ്പാ... " രേണുക തന്റെ ഭർത്താവിനെ നോക്കി... " നിങ്ങൾ ആകെ ക്ഷീണിച്ചു... " ശരീരം നോക്കണം... എനിക്ക് ആകെ ഈ ഒരാളെ ഉള്ളു... " ഭാസ്‌കരൻ പുഞ്ചിരി തൂകി.... രേണുക തന്റെ മകളുടെ മുറിയിലേക്ക് പോയി... അവൾ ഉറങ്ങുകയാണ്... വാതിലിൽ ചാരി നിന്ന് അവർ തന്റെ മകളെ നോക്കി നിന്നു... നട്ടുച്ച നേരത്ത് പുതച്ച് മൂടി കിടക്കുകയാണ് അവൾ ... വന്ന് വന്ന് പെണ്ണിന് നേരത്തും കാലത്തും എണീക്കണം എന്ന് പോലും ഇല്ലാതായി... രേണുക അവളുടെ മൃദുലമായ മുഖത്തേക്ക് നോക്കി... മുഖം മാത്രം പുറത്ത് കാണാത്തക്ക രീതിയിൽ ആണ് അവൾ പുതച്ച് കിടക്കുന്നത്... ആ ദൃശ്യം അവളെ ഒരു പിഞ്ചു പൈതലിനെ പോലെ തോന്നിച്ചു... കൊച്ചു കുട്ടി ആയിരുന്ന സമയത്ത് തന്റെ കൂടെ കിടന്ന് ഉറങ്ങാൻ വേണ്ടി രാത്രി മുഴുവൻ അടുക്കളയിൽ തന്റെ പണിയൊക്കെ കഴിയുന്ന വരെ നൈറ്റിയും പിടിച്ച് കൂടെ നടന്നിരുന്ന തന്റെ ആ കുഞ്ഞു രേഷ്മക്കുട്ടിയെ അവർക്ക് ഓർമ്മ വന്നു... രേണുക അവളുടെ ഇഷ്ട്ടപ്പെട്ട പല തരം സാധനങ്ങൾ അടുക്കി വച്ചിരിക്കുന്നതെല്ലാം തൊട്ട് തലോടി നടന്നു... അവസാനം
💬 Comments
View all comments