Chapter Title : [കുറ്റബോധം 12 [Ajeesh]
നോക്കുന്ന ഭാര്യയോട് " സാരമില്ലടി എല്ലാം ശരിയാവും " എന്ന ഒരൊറ്റ മറുപടി പല ശൈലിയിലും പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറി... സത്യത്തിൽ രേണുക ധർമ്മ സങ്കടത്തിലാവുകയായിരുന്നു... എന്ത് ചെയ്യണമെന്നറിയാതെ... ഇടക്ക് ഒരു സമാധാനം കിട്ടാൻ അവൾ തന്റെ വീട്ടിലേക്ക് വിളിക്കും അങ്ങളമാരോട് ഒക്കെ സംസാരിക്കും... ഇവിടെ എല്ലാർക്കും സുഖമാണെന്ന് കള്ളം പറയും... ആരുമില്ലാത്ത നേരം നോക്കി തന്നെ ഇരുന്ന് കരയും... അർത്ഥമില്ലാത്ത ജീവിതമാണ് താൻ കൊണ്ട് പോകുന്നത് എന്ന തോന്നൽ അവളിലും ഉണ്ടാകാൻ തുടങ്ങി... രേഷ്മയുടെ വിവാഹം നടത്താൻ ഉള്ള ശ്രമം ഇടക്ക് ഭാസ്കരനും രേണുകയും നടത്തിയിരുന്നു... പക്ഷെ അന്ന് അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു ഭാസ്കരനെ അതിൽനിന്ന് പിന്തിരിപ്പിച്ചത്... " അച്ഛാ മനസ്സകൊണ്ട് ഞാൻ ഒരാളുടെ ഭാര്യയാണ് ഇപ്പോഴും... രേഷ്മ വളരെ തന്മയത്വത്തോടെ പറഞ്ഞു " അവൻ ഇന്ന് ഈ ഭൂമിയിൽ ഇല്ലെങ്കിലും അവനാണ് എന്റെ എല്ലാം... " എന്നെ നിർബന്ധിച്ചു ഒരു വിവാഹം കഴിപ്പിച്ചാൽ അത് ഒരു ചെറുപ്പക്കാരന്റെ ജീവിതം കൂടി കളയുന്നതിന് തുല്യമായിരിക്കും... " അന്ന് അവൾ അങ്ങനെ പറഞ്ഞതിൽ പിന്നെ ആലോചനകൾ ഒന്നും തന്നെ രേഷമയെ തേടി വന്നിട്ടില്ല... പിന്നെ നാട്ടിലെ തന്നെ ചിലർ അവളെ കണ്ട് മോഹിച്ചു നടന്നവർ ഞാൻ അവളെ വിവാഹം കഴിക്കാം എന്ന ഒരു ഓഫറുമായി വീട്ടിലേക്ക് ഇടക്ക് വരാറുണ്ട്... അവരോടൊക്കെ ഈ ദീപാവലിക്ക് ഈ ഓഫർ എടുക്കുന്നില്ല... അടുത്ത തവണ വാ നോക്കാം എന്ന് അയാൾ പറഞ്ഞു ... അത് അവരുമായി പല സ്വരചേർച്ചകൾക്കും വഴി വച്ചു... " ഡോ കേളവാ അവൾ ഇവിടെ
💬 Comments
View all comments