0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 336

എന്തായാലും നന്നായി... " " ഹമ്മം... " എന്നാ ശരി... എന്നാ വരുന്നെന്ന് ഞാൻ നിന്നെ അറിയിക്കാം... " " ബൈ... " സോഫി ഫോൺ വച്ചു... * * * * * * * * * * * * * * * *

ശിവൻ തന്റെ സ്വയംഭൂ വെടിയുകയായിരുന്നു... അയാൾ മറ്റൊരാൾ ആകാൻ ശ്രമിച്ചു... രേഷ്മയുടെ പരസ്യമായ അവഗണക്ക് ശേഷം അയാൾ കവലയിലേക്ക് ഇറങ്ങാതായി... ആരോടും അധികം സംസാരിക്കാതായി... കഴിഞ്ഞ ഒന്നര വര്ഷത്തിനിടക്ക് അയാൾ കൂടുതലും സമയം യാത്രകളിൽ ആയിരുന്നു... എങ്കിലും അയാളുടെ ഘോരമായ ആ രൂപവും ഭാവവും നാട്ടിലുള്ള സമയത്ത് എല്ലാവരിലും ഭയം ഉണ്ടാക്കുന്നതായിരുന്നു... രേഷ്മ വിഷമം കൊണ്ട് പറഞ്ഞതാവും എന്നോക്ക പറഞ്ഞ് ശിവനെ സമാധാനിപ്പിക്കാനും തിരിച്ചു വിളിക്കാനും ഭാസ്കരൻ ആവുന്നത്ര ശ്രമിച്ചു നീക്കിയിരുന്നു... എന്നാൽ ഒരു വാക്കുപോലും ശിവന്റെ നാവിൽ നിന്ന് വീണില്ല... മൗന വ്രതം സ്വീകരിച്ചവരെ പോലെ അയാൾ ഒഴിഞ്ഞു മാറി ഒറ്റപ്പെട്ട് നടക്കാൻ തുടങ്ങി... മകളുടെ പൊതുവെ ഉള്ള അവഗണനയും ഏറ്റവും ഉറ്റ ചങ്ങാതിയുടെ ഈ പെരുമാറ്റവും അയാളെ വല്ലാതെ തളർത്തി... ഭാസ്കരൻ അധികം ഭക്ഷണം ഒന്നും കഴിക്കാതായി... വിശപ്പില്ല... എങ്ങിനെ വിശക്കാനാണ്... എപ്പഴും ഒരേ കിടപ്പ് ആണ്... രേണുക മകളെയും, ഭർത്താവിനെയും മാറി മാറി സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു... പക്ഷെ അവരുടെ വേദന ആ വാക്കുകളെ ഞെരിച്ചു കളഞ്ഞു... പതിയെ പതിയെ ഭാസ്കരന് ഓരോരോ അസുഖങ്ങൾ വന്ന് തുടങ്ങി... അയാൾ നന്നേ ക്ഷീണിച്ചു... അത് രേണുകയിൽ ഉണ്ടാക്കിയ വെപ്രാളം ചെറുത്തൊന്നും അല്ല... ആദിപൂണ്ട് തന്നെ

💬 Comments

View all comments