0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 335

എന്നെ പറഞ്ഞു തിരുത്താനും അറിയാം... മരണം വരെ ഒരു നല്ല സുഹൃത്തായിട്ട് നീ എന്റെ കൂടെ വേണം എന്നേ എനിക്ക് ഇപ്പൊ ഉള്ളു... സോഫി ഫോൺ വച്ചു... അവളുടെ നെഞ്ചിടിപ്പ് വര്ധിക്കുന്നുണ്ടായിരുന്നു... അവനോട് ദേഷ്യപ്പെട്ട ഓരോ നിമിഷവും ഓർത്ത് അവളുടെ ഉള്ള് നീറി... " അവനെ ഞാൻ മനസ്സിലാക്കിയില്ലല്ലോ ഭഗവാനെ... " ഇതിപ്പോ ആവശ്യമില്ലാത്ത കുറ്റം മുഴുവൻ പറഞ്ഞ് അവനെ എത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ട് ഞാൻ... സോഫി സ്വയം ശപിച്ചു... അവൾക്ക് തിരികെ അവനെ ഒന്ന് വിളിച്ച് " നിനക്ക് പറ്റിയ നല്ല ഒരു പെണ്ണ് വരുമെടാ" എന്ന് പറയാൻ പോലും കഴിഞ്ഞില്ല... അവൾ അന്ന് കിടക്കുന്നത് വരെ അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു... അവസാനം സോഫി സജീഷിനെ തിരികെ വിളിച്ചു... " അടുത്ത മാസം ഇച്ഛായൻ വരും... ഞങ്ങൾ രണ്ടുപേരും അല്ല ടോണിയും ഉണ്ടാവും നിന്റെ വീട്ടിലേക്ക് വരുന്നുണ്ട്... " സജീഷ് സന്തോഷത്തിലാണ് സംസാരിച്ചത്... " ഓഹ് അതിനെന്താ... ഇവിടെ ഫുൾ സെറ്റ് ആയിരിക്കും... " കല്യാണത്തെ പറ്റിയോ പെണ്ണുകണലിനെ പറ്റിയോ ഒന്നും പറയാതിരിക്കാൻ അവൾ ശ്രമിച്ചു... അവൻ അതൊന്നും ഇനി ഓർത്ത് വിഷമിക്കുന്നതിൽ സോഫിക്കും വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല... " പിന്നെന്താ... " സോഫി ഒന്നും പറയാനില്ലാത്തവരെ പോലെ ചോദിച്ചു... " ടോണി ഉറങ്ങിയോ??? " " ഇല്ല... " ബാലരമ വായിക്കാ... കൊറേ വായിച്ചിട്ടും ഇത് അവന് മടുക്കുന്നില്ല...വായിച്ചത് തന്നെ വീണ്ടും വീണ്ടും വായിച്ച് ചിരിക്കുന്നുണ്ട്... " ഹ ഹ ഹ " സജീഷ് ഉറക്കെ ചിരിച്ചു... " നല്ലതാടി... ഇന്നത്തെ പിള്ളേരൊന്നും ഇത് തിരിഞ്ഞുപോലും നോക്കാത്തതാ...

💬 Comments

View all comments