0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 334

എല്ലാ കുട്ടികളും പറഞ്ഞത്... ചിലർ ജാതകം ചേരില്ല എന്ന് വിളിച്ചു പറയും, ചിലർക്ക് വേറെ ലൈൻ ഉണ്ടാവും..., ഈ കുട്ടി ഇന്ന് കാര്യങ്ങൾ ഇതുപോലെ തുറന്ന് പറഞ്ഞത് കൊണ്ട് എനിക്ക് സംഭവം ഒക്കെ ഒന്ന്‌ പിടികിട്ടി..." അന്ന് നിന്റെ റോഷൻ ഇച്ഛായൻ കൊണ്ടുവന്ന ആലോചന എനിക്ക് നല്ല താല്പര്യമുണ്ടായിരുന്നു... ആ കുട്ടി എന്റെ മുഖത്ത് നോക്കി പറഞ്ഞു ഇത്രേം പ്രായം ഉള്ള ഒരാളെ ഒക്കെ കെട്ടുക എന്ന് പറഞ്ഞാൽ എനിക്ക് ആലോചിക്കാൻ കൂടി പറ്റില്ല എന്ന്... അവളുടെ സങ്കല്പത്തിലുള്ള ആൾ ഇങ്ങനെ ഒന്നും അല്ല എന്ന്... ഇത് വീട്ടുകാർ എന്തായാലും ഉറപ്പിക്കും അതുകൊണ്ട് ചേട്ടൻ തന്നെ എന്തെങ്കിലും ഒഴിവകഴിവ്‌ പറയണം ഞാൻ കാല് പിടിക്കാം ... ഇങ്ങനൊക്കെ പറഞ്ഞാ ഞാൻ എന്താ ചെയ്യാ... സജീഷിനെ ശബ്ദം ഇടറി... അവസാനം സഹികെട്ട് ഞാൻ ഉണ്ടാക്കിയതാണ് എനിക്ക് ആ പെണ്ണിനോട് പ്രേമം തോന്നിയില്ല എന്ന കഥ... തന്റെ നെഞ്ചിൽ ഒരു വലിയ ഭാരം കയറ്റി വച്ച പോലെ സോഫിക്ക് തോന്നി... അവൾ വേഗം ശ്വാസം വലിച്ചുവിട്ടുകൊണ്ടിരുന്നു... " ഇനിയിപ്പോ ഞാൻ ഒരു തീരുമാനം എടുത്തു... ഈ പെണ്ണ്കാണാൽ അങ്ങ് നിർത്താ... " എന്നെപ്പോലെ ഒരു ഫെയർനെസ് ഒന്നും ഇല്ലാത്ത വല്യേ നിലയിൽ ഒന്നും എത്തിപ്പെടാൻ പറ്റാത്ത ഒരാൾക്ക് പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും... സോഫിക്ക് ശബ്ദം പൂർണമായും നഷ്ടപ്പെട്ടിരുന്നു... അവൾ മൂകയായി തുടർന്നു... " ജീവിതം വിജയിച്ചവർക്ക് ഉള്ളതാണ് മോളെ... " എല്ലാവരും നിന്നെപ്പോലെ ആവില്ലല്ലോ... സത്യത്തിൽ നീ വന്നതിൽപ്പിന്നെ ആണ് ഞാൻ ഒന്ന് സന്തോഷിച്ചിട്ടുള്ളത്... എന്റെ എല്ലാ കുറവുകളും നിനക്ക് അറിയാം...

💬 Comments

View all comments