0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 345

തിരിഞ്ഞു നിന്നു ... കാലം ഇത്ര കഴിഞ്ഞിട്ടും അച്ഛനെയും അമ്മയെയും കാണുമ്പോൾ അവൾക്ക് എല്ലാ ഓർമ്മകളും തേട്ടി വരും... രേഷ്മ നിശ്ശബ്ദയായി പാക്കറ്റ് പൊട്ടിച്ച് ചിപ്സും, മറ്റും ഒരു പ്ലേറ്റിൽ പകർത്തി അതുമായി നടന്നു... ആൻസി കട്ടിലിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു... പ്ലേറ്റ് കട്ടിലിൽ വച്ച ശേഷം ആൻസിയുടെ അടുത്ത് അവളോട് ചേർന്ന് തന്നെ രേഷ്മ ഇരിപ്പുറപ്പിച്ചു... " പിന്നെ പറ... എന്തൊക്കെ ഉണ്ട് വിശേഷം " രേഷ്മ ഉത്സാഹത്തോടെ ചോദിച്ചു... " ഓഹ്... എന്ത് വിശേഷം... അത് വിട്... പറയാനാണെങ്കിൽ കൊറേ ഉണ്ട്... " ഇന്നൊന്നും തീരില്ല മോളെ... " നീ പറ... നിനക്ക് സുഖം ആണോ???" രേഷ്മ തളർന്ന മട്ടിൽ ചിരിച്ചു... അപ്പോഴേക്കും രേണുക കുടിക്കാൻ ഉള്ള വെള്ളവുമായി വന്നു... രേഷ്മ തന്നെ അത് രണ്ടും വാങ്ങി. ഒരു ഗ്ലാസ് ആന്സിക്ക് നീട്ടിയ ശേഷം ഒരു തലയണ എടുത്ത് തന്റെ മടിയി വച്ച് ആന്സിക്ക് അഭിമുഖം ആയി അവൾ ഇരുന്നു... രേണുക തിരികെ പോകുമ്പോൾ വാതിൽ അടച്ചിടാൻ മറന്നില്ല... ആൻസി ഒന്നും മിണ്ടിയില്ല... അവൾ വെറുതെ തന്റെ കൂട്ടുകാരിയെ നോക്കിക്കൊണ്ടിരുന്നു... കോളേജിൽ പഠിക്കുമ്പോ എങ്ങനെ നടന്ന പെണ്ണാ... ഒരു മിനിറ്റ് സമാധാനം തരാതെ എപ്പോഴും എന്തെലും ഒക്കെ ചെയ്തോണ്ടിരുന്ന ആളാണ്... പണ്ടത്തെക്കാൾ കുറച്ചുകൂടി ഷേപ് ഒക്കെ വച്ചിട്ടുണ്ട്... പക്ഷെ അവളുടെ മുഖം വലിച്ചോട്ടിച്ച ഒരു പുഞ്ചിരിയുടെ ബലത്തിലാണെന്ന് ഇങ്ങനെ നിൽക്കുന്നതെന്ന് വ്യക്തമായിരുന്നു... രേഷ്മയുടെ ഭാഗത്ത് നിന്നും തുടർന്ന് ഒരു ചോദ്യവും ഉണ്ടായില്ല... അവൾക്ക് അതിന് കഴിയും എന്ന് ആൻസി ഒട്ടും കരുത്തിയിട്ടും ഇല്ലായിരുന്നു... " അമ്മ

💬 Comments

View all comments