0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 346

വിളിച്ചിരുന്നു... " അല്പനേരം കഴിഞ്ഞപ്പോൾ ആൻസി ഒരു ഇറുക്ക് ടാങ്ക് കുടിച്ചതിന് ശേഷം പതിയെ പറഞ്ഞു... " ഹമ്മം തോന്നി... " രേഷ്മ മടിയിൽ ഇരിക്കുന്ന തലയണയിൽ മുട്ട് കുത്തി നിർവികാരത്തോടെ അന്സിയെ നോക്കി... " ഇതിത്തിരി ഓവർ അല്ലെ... ???" എല്ലാർക്കും എന്തെങ്കിലും ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ട്... അതിന്റെ പേരിൽ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കാ എന്നൊക്കെ പറഞ്ഞാൽ ഭയങ്കര ബോറാ രേഷ്മേ..." " പറ്റുന്നില്ല ടി... " രേഷ്മ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു... " ഞാൻ കൊറേ നോക്കി... അച്ഛനും അമ്മയും ആകെ വിഷമത്തിലാ... അവരെ ഒന്ന് കൂൾ ആക്കാണെങ്കിലും ഇടക്കോക്കെ ഞാൻ ചിരിച്ചു നടക്കാൻ ഒക്കെ നോക്കാറുണ്ട്... പക്ഷെ അതിനൊന്നും വലിയ ആയുസ്സില്ല... " അന്ന് ഞാൻ എല്ലാവരുടേം കാല് പിടിച്ച് പറഞ്ഞതാ അവനെ ഒന്ന് ... രേഷ്മ പൊട്ടികരഞ്ഞു... അവൾ ആ കിടക്കയിൽ കമിഴ്ന്ന് കിടന്ന് തന്റെ ശബ്ദം പുറത്ത് വരാതെ ഉറക്കെ കരഞ്ഞു... പക്ഷെ തോരാത്ത സങ്കടത്തിന്റെ അല പോലെ അവളുടെ വേദനിക്കുന്ന ശബ്ദം ആ മുറിക്കുള്ളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു... ആൻസി അവളുടെ കയ്യിൽ നിന്ന് ഗ്ലാസ്സ് വാങ്ങി ടേബിളിൽ വച്ചു... എന്നിട്ട് രേഷ്മയെ പിടിച്ച് എണീപ്പിച്ചു... " കരയല്ലേ... ചെ... എടി നീ ഇപ്പൊ വല്യേ പെണ്ണായി... " അവൾ രേഷ്മയുടെ കണ്ണുകൾ തുടച്ചു കൊടുത്തു... " നീ ഇങ്ങോട്ട് ഇരുന്നെ..." രേഷ്മയുടെ ഇടുപ്പിലൂടെ കൈകൾ ഇട്ട് ആൻസി പറഞ്ഞു... നിന്റെ കൂടെ കുറച്ച് നേരം ഇരിക്കാൻ കൊതിച്ച് വന്നപ്പോ നീ ഇങ്ങനെ ബോറാക്കല്ലേ പെണ്ണേ... " രേഷ്മക്ക് ചിരി വന്നു...

💬 Comments

View all comments