Chapter Title : [കുറ്റബോധം 12 [Ajeesh]
അവൻ ഒന്ന് ചുമച്ചപ്പോൾ അവൾ വേഗം ആ പ്രയോഗം നിർത്തി... ടോണി വേഗം അമ്മയുടെ മടിയിൽ നിന്ന് എഴുന്നേറ്റ് ഓടി... " ടാ... നോക്കി ... വീഴണ്ട... " അവൾ വിളിച്ചു പറഞ്ഞു... സജീഷിനെ അവൾ ഇടക്കൊക്കെ കാണാൻ പോകാറുള്ളതാണ്... അവന്റെ അമ്മക്ക് തീരെ വയ്യാതായി തുടങ്ങിയിരുന്നു... സോഫി അത് അവനെ ഇടക്കിടെ ഓർമ്മിപ്പിക്കാറും ഉണ്ട്... നീ ഒന്ന് കെട്ടടാ ചെക്കാ എന്ന് അവനോട് പറയാത്ത ദിവസങ്ങൾ ഇപ്പോൾ ഇല്ല ... സോഫി വാചാലയായി... സജീഷിന് വേണ്ടി റോഷൻ കൊണ്ടുവന്ന രണ്ട് ആലോചനകളും അവന് പെണ്ണിനെ ഇഷ്ടമായില്ല എന്ന പേരിൽ വേണ്ടന്ന് വച്ചു... പുള്ളിക്കാരന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു പയ്യന്റെ പെങ്ങളുടെ ആലോചനയും ആ കൂട്ടത്തിൽ അവൻ നിരസിച്ചിരുന്നു... ആ ദിവസങ്ങളിൽ ഇച്ഛായന്റെ ഫോണ് വരുമ്പോൾ നേരെ ഒന്ന് സംസാരിക്കാൻ പോലും സോഫി വിഷമിച്ചിരുന്നു... " ഹാ അത് പോട്ടെ മോളെ... നീ ഇങ്ങനെ തുടങ്ങിയാലോ" കെട്ടുന്നത് അവൻ അല്ലെ... അവന് ഇഷ്ടപ്പെടാണ്ടായോ??? " അന്ന് റോഷൻ അങ്ങനെ പറഞ്ഞപ്പോൾ സോഫി വല്ലാതെ ദേഷ്യപ്പെട്ടു... " ഇത് അവന്റെ അഹമ്മതി ആണ്... ഇഷ്ടപ്പെടാതിരിക്കാൻ ആ പെണ്ണിനെന്താ കൊങ്കണ്ണുണ്ടോ???" നല്ല കുട്ടി ആയിട്ടുന്നു... അത്യാവശ്യം തരക്കേടില്ലാത്ത വീടും വീട്ടുകാരും... " അവന് പ്രേമം തോന്നിയില്ല പോലും... " 33 വയസ്സായി കൊന്തൻ കെട്ടാണ്ട് നിക്കാ..." കൊല്ലണ്ടെ അവനെ..." താൻ അന്ന് ആകെ വൈലന്റ് ആയിരുന്നു എന്ന കാര്യം അവൾ ഓർത്തെടുത്തു... ഇനി അവന് വേണ്ടി ആരെയും പെണ്ണ് കാണാൻ പോവില്ല എന്ന് അന്നേ തീരുമാനിച്ചതാ... പക്ഷെ ആ
💬 Comments
View all comments