0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 351

ചിരിയാണ് വന്നത്... നീ വെറും ഒരു പാവം ആണ് പെണ്ണേ... നിന്റെ അച്ഛനും അമ്മേം നിന്നെക്കാളും പാവം ആണ്... അതിന്റെ എല്ലാ കൊണവും നിനക്ക് കിട്ടീട്ടുണ്ട്... രേഷ്മക്ക് അതത്ര രസിച്ചില്ല... " ഇതൊരു ആത്മാർത്ഥതയുടെ പ്രശ്നം ആണ്... " രേഷ്മ ഗൗരവത്തോടെ പറഞ്ഞു... " പിന്നെ.... ഞങ്ങൾക്കൊന്നും ആത്മാർത്ഥത ഇല്ലല്ലോ... " ആ മറുപടിയിൽ അവൾ തൃപ്തയല്ലായിരുന്നു... തന്നെ ആൻസി മനസ്സിലാക്കുന്നില്ല എന്ന് അവൾക്ക് തോന്നി... " നിനക്ക് അത് മനാസിലാവില്ല... " രേഷ്മ ചെറിയ ശബ്ദത്തിൽ പറഞ്ഞു... " അതെന്താ ഞാൻ മനുഷ്യൻ അല്ലെ... " ടീ പെണ്ണേ... നീ ചുമ്മാ കിടന്ന് സ്വയം നശിക്കാൻ നിക്കാണ്... നിനക്ക് ഒരു കാര്യം അറിയോ ഇപ്പഴും ഞാൻ എന്റെ അച്ഛനേംഅമ്മയെം ഒക്കെ ഓർത്ത് വിഷമിക്കാറുണ്ട്... ഞാൻ വീട്ടീന്ന് ഇറങ്ങിപ്പോയതിന്റെ പേരിൽ ഒരുപാട് അനുഭവിക്കുന്നുണ്ട് അവർ... " മക്കളെ നോക്കി വളർത്താത്തതിന്റെ കുഴപ്പം ആണ്,.... പിഴച്ചു പോയി എന്ന് കരുതിയാൽ മതി,... ഈ ജൻമം ഒക്കെ എങ്ങനെ ചേച്ചിയുടെ വയറ്റിൽ പിറന്നു.... എന്നൊക്കെ ഉള്ള വെറൈറ്റി കമന്റ്സ് കൊണ്ട് മൂടുവാണ് നാട്ടുകാര്... പിന്നെ ബന്ധുക്കളുടെ വക വേറെ ഉണ്ട് ട്ടാ... " ഇതൊക്കെ കണ്ടിട്ടല്ലേ ഞങ്ങടെ മക്കളും വളരണെ... അതുകൊണ്ട് ഇനി ബന്ധം പറഞ്ഞു ആരും വരണ്ട എന്ന്... " അവൾ അന്സിയെ അങ്കലാപ്പോടെ നോക്കി... രേഷമേ നമ്മൾ ഈ പറയുന്ന പുരോഗമന ചിന്താഗതി ഒന്നും നമ്മുടെ ചുറ്റും ഉള്ളവർക്ക് ഇല്ലാത്തിടത്തോളം സമാധാനമായി നമുക്ക് ഉറങ്ങാൻ പോലും പറ്റില്ല... "സത്യം പറഞ്ഞാൽ നീ ഭാഗ്യവതി ആണ്..." നിന്നെ ഇതുപോലെ

💬 Comments

View all comments