Chapter Title : കുറ്റബോധം 14 [Ajeesh]
കുറ്റബോധം 14
Kuttabodham Part 14 | Author : Ajeesh | PREVIOUS PARTS
രേഷ്മയുടെ ദിനചര്യക്ക് ഭംഗം വരുത്തിക്കൊണ്ട് ആണ് ആ ദിവസം തുടങ്ങിയത്... ഇന്ന് അവളെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്... രാഹുൽ മരിച്ചതിൽപ്പിന്നെ ഇങ്ങനെ ഒരു ചടങ്ങിന് ഒരിക്കൽക്കൂടി ഒരുങ്ങിക്കെട്ടി നിൽക്കേണ്ടി വരും എന്ന് അവൾ ഒട്ടും വിചാരിച്ചിരുന്നില്ല... ജീവൻ നഷ്ടപ്പെട്ട് കൃത്രിമ യന്ത്രത്തിന്റെ സഹായത്താൽ മാത്രം ചലിക്കുന്ന ഒരു മാംസ പിണ്ഡം മാത്രമായിരുന്നു അവൾ... പക്ഷെ തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ആ യന്ത്രത്തിന് ജീവസ്സും ഓജസ്സും തിരികെ കൊടുക്കാൻ ഉള്ള തീവ്ര ശ്രമത്തിലാണ് അവൾ... രേണുക അവളെ നേരത്തെ ഉണർത്തി... വീട്ടിലെ പണികൾ എല്ലാം കഴിക്കേണ്ടതുണ്ട്... പോരാത്തതിന് കുറച്ചു നാളായി വീടാകെ അലങ്കോലമായിട്ടാണ് കിടക്കുന്നത്... അതെല്ലാം നേരാംവണ്ണം ശരിയാക്കാൻ രേഷ്മക്ക് അമ്മയുടെ നിർദ്ദേശം മുൻപേ കിട്ടിയിരുന്നു... ആൻസി വന്ന് പോയതിൽപ്പിന്നെ അവൾ പഴയ രേഷ്മയെ തിരികെ കൊണ്ടുവരാൻ കഴിയുന്ന പോലെയെല്ലാം അവൾ ശ്രമിച്ചിരുന്നു... പലപ്പോഴും അത് വെറും അഭിനയം ആയി അവസാനിക്കുമെങ്കിലും ആ ശ്രമം തുടരാൻ ആയിരുന്നു അവൾക്കും ഇഷ്ട്ടം... അച്ഛന് ഇപ്പോൾ നല്ല മാറ്റം ഉണ്ട്... പഴയ ഊർജ്ജസ്വലത ഒക്കെ തിരികെ വന്നിരിക്കുന്നു... രേഷ്മ അതിൽ വല്ലാതെ സന്തോഷിച്ചു... ശിവേട്ടനെ പിന്നെ കണ്ടിട്ടില്ല... അന്ന് ഞാൻ പറഞ്ഞത് കൂടിപ്പോയോ അവൾക്ക് മനസ്സിൽ ഒരു ചെറിയ വിഷമം അലയടിച്ചു... ശിവേട്ടൻ വാങ്ങികൊണ്ടുവന്ന കടലാമിട്ടായിയുടെ പൊതി വലിച്ചെറിഞ്ഞ രംഗം അവളുടെ കണ്ണിലൂടെ കടന്നു പോയി... " വേണ്ടായിരുന്നു... " എങ്കിലും ശിവേട്ടനോട് ഇപ്പോഴും അകന്ന് നിൽക്കാൻ
💬 Comments
View all comments