0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 758

ഒരു പേടി തനിക്ക് ഉണ്ടാകുന്ന പോലെ സജീഷിന് തോന്നി... സ്കൂൾ കാലഘട്ടത്തിൽ സോഫിയെ കണ്ട സമയത്ത് തോന്നിയ പോലെ ഒരു വികാരം... പിന്നെ നിനക്ക് പെണ്കുട്ടികളോട് സംസാരിക്കാൻ അറിയില്ല എന്ന അമ്മയുടെ സ്ഥിരം കമന്റും... എല്ലാംകൂടി ആയപ്പോൾ ഫോൺ സംഭാഷണം എല്ലാം വെറുതെ ഒരു പ്രഹസനം ആയി മാറി... രേഷ്മയോട് കൂടുതൽ ഒന്നും പറയാൻ അവന് കഴിയാറില്ല... കല്യാണത്തിന്റെ ഒരാഴ്ച മുൻപേ ചെറിയൊരു അടുപ്പം ഒക്കെ രണ്ട് പേർക്കും പരസ്പരം തോന്നി തുടങ്ങിയെങ്കിലും കല്യാണത്തിരക്കും മറ്റുമായി സജീഷും രാപ്പകൽ ഇല്ലാതെ പണി ആയപ്പോൾ അവർ തമ്മിൽ വിവാഹത്തിന് മുൻപേ ഉള്ള പരിചയപ്പെടൽ ഏതാണ്ട് തീർന്നു... അങ്ങനെ രേഷ്മ സജീഷിന്റെ സ്വന്തമാക്കുന്ന നിമിഷം വന്നെത്തി... " രേഷ്മയുടെ വീട്ടിൽ വലിയ പന്തലിൽ വച്ചായിരുന്നു കല്യാണം... " വീടിന്റെ മുൻപിൽ തന്നെ വിശാലമായ മുറ്റം ഉള്ളതിനാൽ പുറമെ ഓഡിറ്റോറിയത്തിൽ കല്യാണം നടത്താൻ ഭാസ്കരൻ മെനക്കെട്ടില്ല... " ഒരു പെണ്ണ് വിവാഹം കഴിഞ്ഞ് ഇറങ്ങി ഇറങ്ങി പോകേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ് അല്ലാതെ ഓഡിറ്റോറിയത്തിൽ നിന്നല്ല " എന്ന പക്ഷക്കാരൻ ആണ് ഭാസ്‌കരൻ... പണ്ട് മുതലേ അതാണ് ആചാരം എന്നും അയാൾ വാദിച്ചു... അതിന് സൗകര്യം ഇല്ലാത്തതിനാൽ ആണത്രേ എല്ലാവരും ഇങ്ങനെ കണ്ട ഹാളും മറ്റും ബുക്ക് ചെയ്‌യുന്നത്... എന്തായാലും ആ കാര്യത്തിൽ ഭാസ്കരനോട് എതിർക്കാൻ ആരും മുതിർന്നില്ല... വീടിന്റെ തെക്ക് ഭാഗത്ത് ആണ് സ്റ്റേജ് കിട്ടിയിരിക്കുന്നത്... നീലയും വെള്ളയും കലർന്ന പതുപതുത്ത തുണികൊണ്ട് വളരെ മികച്ച ഡിസൈനുകളിൽ അത് അലങ്കാരിച്ചിരിക്കുന്നു... പൂജ ചെയ്യാൻ ഉള്ള സാധന സാമഗ്രികൾ എല്ലാം യാഥാസ്ഥാനത്തു

💬 Comments

View all comments