Chapter Title : കുറ്റബോധം 14 [Ajeesh]
കയ്യെത്തും ദൂരത്ത് കൃത്യമായി എടുത്ത വച്ചുകൊണ്ട് അതിന്റെ സമീപത്തായി പൂജാരിയും ഇരിപ്പുറപ്പിച്ചു... മുഹൂർത്ഥത്തിന് അര മണിക്കൂർ മുൻപ് തന്നെ സജീഷ് സ്റ്റേജിൽ കയറി ഇരിക്കേണ്ടി വന്നു... സജീഷിന്റെ അമ്മക്ക് ഇപ്പോൾ അധികം സമയം നിൽക്കാൻ പറ്റില്ല കാലിൽ വേദന കൂടുതൽ ആണ്... അതുകൊണ്ട് അവർക്ക് സ്റ്റേജിന്റെ അടുത്തായി പ്രത്യകം കസേര ഒരെണ്ണം ഭാസ്കരൻ സംഘടിപ്പിച്ചു കൊടുത്തിരുന്നു... റോഷൻ പാചകശാലയിൽ പോയി മോരും, രസവും, പായസവും എല്ലാം മാറി മാറി പരീക്ഷിച്ചുകൊണ്ടിരുന്നു... പുള്ളിക്ക് പാലട പണ്ടേ വീക്ക്നെസാ... കല്യാണം കഴിഞ്ഞിട്ട് പോയാൽ പോരെ എന്ന് പറഞ്ഞ് സോഫി തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അതിൽ അവൾ ദയനീയമായയി പരാജയപ്പെട്ടു... " എന്റെ കല്യാണം ഒന്നും അല്ലല്ലോ... " " കെട്ടാറാവുമ്പോഴേക്കും പറ്റിയാൽ വരാം " റോഷൻ എടുത്തടിച്ചു പറഞ്ഞു... സോഫിക്ക് ദേഷ്യം വന്നെങ്കിലും സമ്യമനം പാലിച്ച് അവൾ സ്റ്റേജിന്റെ പിറകിൽ പോയി നിന്നു... ഒപ്പം അവളുടെ സാരിത്തുമ്പിൽ പിടിച്ച് ടോണിയും ഉണ്ടായിരുന്നു... " സജീഷ് വല്ലാതെ വിയർക്കാൻ തുടങ്ങി... " സ്റ്റേജിലേക്ക് അടിക്കുന്ന ഫ്ലഡ് ലൈറ്റ് വെളിച്ചവും ആവശ്യത്തിലധികം ടെൻഷനും ആയപ്പോൾ വിയർക്കാതിരിക്കുന്നത് എങ്ങനെയാണ്... ഓഡിറ്റോറിയത്തിൽ ആയിരുന്നെങ്കിൽ ചിലപ്പോൾ എസി ഉണ്ടായുരുന്നേനെ... ഏറെ നേരം കഴിഞ്ഞപ്പോൾ സജീഷിന്റെ ബുദ്ധിമുട്ട് കണ്ട് സോഫി ഭാസ്കരനോട് പറഞ്ഞ് ഒരു ടേബിൾ ഫാൻ സംഘടിപ്പിച്ചു... അത് അവന് വലിയ ഒരു ആശ്വാസം ആയിരുന്നു... " മുഹൂർത്തത്തിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് രേഷ്മ വീടിന്റെ അകത്ത് നിന്നും പുറത്തെക്ക് ചെറു കാലടികളോടെ നടന്നു വന്നു... സജീഷ് ഹൃദയമിടിപ്പ് പെട്ടന്ന് നിന്നു... " ചുവന്ന പാട്ട് സാരിയും
💬 Comments
View all comments