0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 760

അതിന് ചേർന്ന ഇളംപച്ച നിറത്തിൽ ഉള്ള ജാക്കറ്റും, കഴുത്തിലും കയ്യിലും അരയിലും എല്ലാം ആഭരണങ്ങളും അണിഞ്ഞ് , ഒരു പറ്റം താലം പിടിച്ച തരുണീമണികളുടെ അകമ്പടിയോടെ, നീണ്ട തപസ്സിനോടുവിൽ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ദേവതയെപോലെ രേഷ്മ സജീഷിന്റെ തൊട്ടടുത്ത് വന്നിരുന്നു... " ഹു... " അടക്കിപ്പിടിച്ചിരുന്ന ശ്വാസം അവൻ പുറത്തേക്ക് വിട്ടു... " എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു... " തനിക്ക് ടെൻഷൻ കൂടി വരുന്നത് സജീഷ് അറിഞ്ഞു... അവൻ പതിയെ രേഷ്മയെ തിരിഞ്ഞ് നോക്കി... " അവൾ തന്റെ പല്ലുകൾ പുറത്ത് കാട്ടാതെ ഒരു അവനെ നോക്കി നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു... " "എന്തൊരു ഭംഗി.... " സജീഷ് മനസ്സിൽ പറഞ്ഞു... " സാധാരണ ഒരു കല്യാണപ്പെണ്ണിനെ കല്യാണത്തിന്റെ അന്ന് നാട്ടിലെ ബ്യുട്ടിപാർലർ നടത്തുന്ന ചേച്ചിക്ക് പണി പഠിക്കാൻ വിട്ടുകൊടുക്കലാണല്ലോ പതിവ്... അത് ഇവിടെ നടന്നിട്ടില്ല എന്ന് സജീഷിന് തോന്നി... അങ്ങനെ ആയിരുന്നെങ്കിൽ അവൾ ഇപ്പോൾ ഒരു യക്ഷിയെപ്പോലെ ഇരുന്നേനെ... " രേഷ്മയുടെ സ്വാഭാവികമായ നിറം തന്നെ കൂടുതൽ ഉദിച്ചു നിൽക്കുന്ന പോലെയാണ് അവന് തോന്നിയത്... " പൂജകളും മന്ത്രങ്ങളും എല്ലാം പൂജാരി കൃത്യമായ ഇടവേളകളിൽ നടത്തിക്കൊണ്ടിരുന്നു... " രേഷ്മ കൂടുതലും പ്രാർത്ഥനായിൽ മുഴുകി ഇരിക്കുന്നത് പോലെ സജീഷിന് തോന്നി... " " അവൾ തന്റെ ശിഷ്ടകാലം ഇനി എന്റെ കൂടെ അല്ലെ ജീവിക്കേണ്ടത്... " അവൾക്ക് അതിനുള്ള അവകാശം ഉണ്ട്... സജീഷ് അവളെ ബഹുമാനത്തോടെ നോക്കി .... " സത്യത്തിൽ ഈ ലോകത്തിലെ എല്ലാ പെണ്ണുങ്ങളെയും സമ്മതിക്കണം... ജനിച്ചു വളർന്ന നാടും വീടും

💬 Comments

View all comments