0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 761

സ്വന്തം അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും സുഹൃത്തുക്കളെയും മോഹങ്ങളെയും എല്ലാം ഉപേക്ഷിച്ച് ഒരു ദിവസം മറ്റൊരു ലോകത്തിലേക്ക് അവർ ചേക്കേറുന്നു... അല്ലെങ്കിൽ അതിന് നിർബന്ധിതരാകുന്നു..." " അമ്മയില്ലാത്ത ഒരു ജീവിതം ഈ ലോകത്ത് ഒരു പുരുഷനും സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്ന കാര്യവും അവൻ ഓർത്തു... " അവൾ പ്രാർത്ഥിക്കട്ടെ... " സജീഷും മനസ്സ് തുറന്ന് പ്രാർത്ഥിച്ചു... " എന്റെ കൂടെ ജീവിക്കാൻ വന്നതിന്റെ പേരിൽ ഒരിക്കലും അവൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കണേ... " പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി മഞ്ഞ ചരടിൽ കോർത്ത താലിമാല ഉയർത്തി അവന്റെ കൈകളിൽ കൊടുത്തു... " രേഷ്മ സജീഷിന് മുൻപിൽ തന്റെ സർവ്വവും സമർപ്പിച്ചു... " സജീഷ് രേഷ്മയുടെ കഴുത്തിൽ താലി ചാർത്തി... " പിന്നീട് തുടുനെറ്റിയിൽ സിന്ദൂരം ചാർത്തുന്ന ചടങ്ങായിരുന്നു ... " അവൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു... " രേഷ്മ വന്നിരിക്കുന്ന കാണികളെ മുഴുവൻ എണ്ണമെടുക്കുന്നപോലെ മാറി മാറി നോക്കി... കോളേജിൽ തന്റെ ലോകം ആയിരുന്ന സിയാദും, ആൻസിയും, വിഷ്ണുവും, എല്ലാം അവളെ നോക്കി പുഞ്ചിരിച്ചു... അവരുടെ ഇടയിൽ രാഹുലും നിൽക്കുന്നത് പോലെ അവൾക്ക് തോന്നി... ഒരു മിന്നായം പോലെ... ചിലപ്പോൾ കണ്ണിന്റെ മായ ആയിരിക്കാം... രേഷ്മ അവരെ നോക്കി പുഞ്ചിരിച്ചു.... വീണ്ടും അവളുടെ കണ്ണുകൾ മറ്റൊരാൾക്ക് വേണ്ടി തിരഞ്ഞു... പലരും വന്നിട്ടുണ്ട്... വേണ്ടപ്പെട്ടവർ, തനിക്ക് അറിയാത്തവർ, ഒരാളെ മാത്രം അവൾ കണ്ടില്ല... " ശിവൻ... " അവളുടെ ശിവേട്ടൻ... " അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ശിവേട്ടൻ " " എന്നിട്ടും അച്ഛൻ വിളിച്ചില്ലേ??? " രേഷ്മയുടെ കണ്ണുകൾ

💬 Comments

View all comments