Chapter Title : കുറ്റബോധം 14 [Ajeesh]
നിറയാൻ തുടങ്ങിയിരുന്നു... കണ്ണുനീർ പൊഴിയാതിരിക്കാൻ അവൾ തീവ്ര ശ്രമത്തിൽ ഏർപ്പെട്ടു... " ഒരുപക്ഷേ അച്ഛനേക്കാൾ കൂടുതൽ കുട്ടിക്കാലം മുതൽ എന്നെ കൊണ്ട് നടന്നത് ശിവേട്ടൻ ആണ്... " " തന്റെ കല്യാണത്തിന് മറ്റാരേക്കാളും ആ സാന്നിധ്യം ആയിരുന്നു അവൾ കൊതിച്ചിരുന്നത്... " എന്റെ മനസ്സിലെ വാശിക്ക് ശിവേട്ടനെ കുറിച്ച് ഒന്നും വീട്ടിൽ പറയാതിരിക്കാൻ അവൾ ശ്രമിച്ചിരുന്നു " " ആ മുഖം അവഗണിക്കാവുന്നതിലും അപ്പുറം ആണ് തനിക്ക് എന്നകാര്യം അച്ഛന് നന്നായി അറിയാവുന്നതാണ്... " എന്നിട്ടും... " അവൾ വീണ്ടും കാണികളുടെ ഇടയിൽ ശിവേട്ടന്റെ മുഖത്തിനായി തിരഞ്ഞുകൊണ്ടിരുന്നു... " കല്യാണശേഷം ഉള്ള ഫോട്ടോ എടുക്കൽ ചടങ്ങ് തകൃതിയായി നടന്നു... ആൻസിയും വിഷ്ണുവും സിയാദും സ്റ്റേജിലേക്ക് കയറി വന്നു... രേഷ്മയെ മൂവരും പുണർന്നു... എല്ലാവരും വളരെ സന്തോഷത്തിൽ ആണ്... " കൂട്ടത്തിൽ ഏറ്റവും സന്തോഷം സിയാദിന് തന്നെ... " അവന് അതങ്ങനെ മറച്ചു വക്കാൻ കഴിയും... ജീവിതത്തിന്റെ ഏറിയ കാലമത്രയും ഇരുമെയ്യാണെങ്കിലും എന്ന പോലെ ഉള്ള ബന്ധം ആയിരുന്നല്ലോ ഞങ്ങൾ തമ്മിൽ... " കൂടെ പിറക്കാത്ത കൂടപ്പിറപ്പ്... " രേഷ്മ ഓർത്തു... അവർ എല്ലാവരും ചേർന്ന് നിന്ന് ഫോട്ടോ എടുത്തു... സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ സിയാദ് സജീഷിന് ഒരു കൈ കൊടുത്തു... " നന്നായി നോക്കിക്കൊണെ ഇക്ക... അല്ല... ചേട്ടാ... " അവൻ പറഞ്ഞു... രേഷ്മ അവന്റെ കൈ മുറുകെ പിടിച്ചു... സജീഷ് അവന്റെ പുറത്ത് തട്ടി സമാധാനിപ്പിച്ചു... " ഞാൻ നോക്കിക്കോളാം... പൊന്നു പോലെ ... " സിയാദ് ഇറങ്ങിപ്പോയി... പിന്നെയും വരിവരിയായി അതിഥികൾ ഫോട്ടോ എടുക്കാൻ
💬 Comments
View all comments