Chapter Title : കുറ്റബോധം 14 [Ajeesh]
വരാൻ തുടങ്ങി... തീരുമ്പോൾ തീരുമ്പോൾ ആളുകൾ കൂടുന്നുണ്ടോ എന്ന് സജീഷിന് തോന്നി... സ്കൂളിൽ ഉച്ചക്കഞ്ഞിക്ക് രണ്ടാമതും പ്ലേറ്റ് കഴുകി പോകുന്ന പോലെ പലരും സ്റ്റേജിൽ ഫോട്ടോ എടുക്കാൻ വരുന്നുണ്ടോ എന്ന സംശയം അവനെ അലട്ടി... അത്രയധികം ആളുകൾ... എല്ലാവരും വന്ന് പോയപ്പോഴേക്കും രണ്ട് പേർക്കും ഒളിച്ചോടിയാൽ മതിയായിരുന്നു എന്നുപോലും തോന്നിപ്പോയി... പിന്നീട് കല്യാണപ്പെണ്ണും ചെക്കനും ഭക്ഷണം കഴിക്കാൻ ഇരുന്നു... അവിടെയും പിന്നാലെ ക്യാമറയുമായി ഒരു സംഘം കൂടെ ഉണ്ടായിരുന്നു... " സ്വസ്ഥമായി ഒന്ന് ചൊറിയുന്നിടത്ത് മാന്തൻ പോലും പറ്റാത്ത അവസ്ഥ... " സജീഷ് ഇനിയൊരിക്കലും കല്യാണം കഴിക്കില്ല എന്ന് ഉറപ്പിച്ചു.... ഉച്ച ആയപ്പോഴേക്കും കല്യാണം തന്നെ സജീഷ് വെറുത്തു തുടങ്ങിയിരുന്നു... റോഷനെ പന്തലിൽ ഒന്നും കാണാത്തതിന്റെ കാര്യം സജീഷിന് മനസ്സിലായി... ഒരിക്കൽ ഇതെല്ലാം അനുഭവിച്ചവർക്കല്ലേ അതിന്റെ വിഷമം അറിയൂ... അവർ ഇരുവരും വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു... " സജീഷേട്ടാ... " രേഷ്മയുടെ നേർത്ത ശബ്ദം അവൻറെ കാതിൽ മുഴങ്ങി... " എന്താ മോളെ...??? " അവളുടെ മുഖം അനുവാദം തരണം എന്ന് കെഞ്ചുന്നപോലെ കാണപ്പെട്ടു... വല്ലാത്ത എന്തോ വിഷമം അവളെ വേട്ടയാടുന്നത് പോലെ അവന് തോന്നി... " എനിക്ക്... " അവൾ ഒന്ന് വിക്കി... " നീ പേടിക്കണ്ട... കാര്യം പറ... " സജീഷ് അവളുടെ വേവലാതി കണ്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചു... " ഇവിടന്ന് എന്നെ കൊണ്ട് പോകുന്നെന് മുൻപ് എനിക്ക് ..... എനിക്ക് എന്റെ അച്ഛനോട് ഒന്ന് സംസാരിക്കാൻ പറ്റോ ??? " സജീഷിന് സഹതാപം തോന്നി... " അതിന് നീ എന്തിനാ മോളെ
💬 Comments
View all comments