0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 663
തിളങ്ങി നിന്നു... " ഒന്ന് പ്രാർത്ഥിച്ചോളൂ മോളെ " അമ്മയുടെ വാക്കുകൾ... അവൾ ഒന്ന് കണ്ണടച്ചു തൊഴുതു... പിന്നീട് ആ വീടിന്റെ പടികൾ ഓരോന്നായി കയറി അങ്ങനെ സജീഷിന്റെ ജീവിതത്തിലേക്ക് അവന്റെ സഖിയായി വലതുകാൽ വച്ച് അവൾ കടന്നു വന്നു... മുൻപിൽ നടക്കുന്ന തന്റെ പ്രിയ പത്നിയുടെ പുറകെ അമ്മയെയും ചേർത്ത് പിടിച്ച് അവനും വീടിന്റെ അകത്തേക്ക് നടന്നു... ഒരു ശുഭാന്ത്യം... വിവാഹത്തിന്റെ ആദ്യ വട്ട ചടങ്ങുകൾ തീർന്നപ്പോൾ തന്നെ ഒരു വിധം ആളുകൾ അവിടെ നിന്ന് ഒഴിഞ്ഞു പോയി... പിന്നീട് മദ്യക്കുപ്പികളിൽ മതി മറക്കാനും മദലാസകളെ മനം മടുക്കുവോളം കാണാനും വെമ്പുന്ന ചിലർ മാത്രമായി അവിടെ... സൂര്യൻ 90 ഡിഗ്രിയിൽ നിന്ന് പടിഞ്ഞാറോട്ട് തെല്ല് മാറിയപ്പോഴേക്കും ചെറുക്കന്റെ വീട്ടിലെ പരിപാടിക്കായി വീണ്ടും ആളുകൾ എത്തി തുടങ്ങി... പുതിയ ഒരു ഡ്രെസ്സ് അണിഞ്ഞുകൊണ്ട് നവദമ്പതികൾ പന്തലിലേക്ക് വീണ്ടും കടന്നു വന്നു... കൂടി നിന്നവർ കയ്യടികളോടെ അവരെ സ്വീകരിച്ചു.... ബന്ധുക്കൾ അധികം ഇല്ലെങ്കിലും നാട്ടിലെ ഒട്ടുമിക്ക ആളുകളും സജീഷിന്റെ വിവാഹ വിരുന്നിൽ പങ്കെടുത്തിരുന്നു...
വീണ്ടും സ്റ്റേജിലേക്ക്... സഹനത്തിന്റെ മണിക്കൂറുകൾ... ഇത്തവണ പുതിയ ഒരു ടാസ്‌ക് കൂടി അവറിരുവർക്കും കാരണവൻമാർ കൊടുത്തിട്ടുണ്ട്... സ്റ്റേജിലേക്ക് ഫോട്ടോ എടുക്കാൻ വരുന്നവർക്ക് ഓരോ മിട്ടായി കൊടുക്കുക. രേഷ്മ തന്റെ കുടുംബത്തിൽ നിന്നും അയാൾ വക്കത്ത് നിന്നും ഉള്ള എല്ലാവരെയും ഫോട്ടോ എടുക്കാൻ കയറുന്ന സമയത്ത് സജീഷിന് പരിചയപ്പെടുത്തി കൊടുത്തു... അവൻ തിരിച്ചും... എല്ലാ പരിപാടികളും കഴിഞ്ഞപ്പോൾ രേഷ്മ ആകെ തളർത്തിരുന്നു... ഒന്ന് കിടക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു... പക്ഷെ അവളെ തഴുകനും,

💬 Comments

View all comments