0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 663
മുഖം പിടിച്ച് മൃദുലത പരിശോധിക്കാനും, മുടിയുടെയും മുലയുടെയും അളവെടുക്കാനും, സമ്മാനപൊതികൾ കൈമാറാനും ഒക്കെ ആയി ഒരു കൂട്ടം ആളുകൾ എപ്പോഴും ചുറ്റും ഉണ്ടായിരുന്നു... രോക്ഷവും സഹനവും അവളുടെ മനസ്സിനെ മാറി മാറി വേട്ടയാടി... " ഇതേപ്പഴാ ഭഗവാനെ ഒന്ന് കഴിയാ... " ഒന്ന് കണ്ണടക്കാൻ ഉള്ള കൊതി അവൾ തന്റെ ആരാധനാ മൂർത്തികളെ അറിയിച്ചു... സമയം രാത്രി 8 മണിയോടടുക്കുന്നു... പാർട്ടി കഴിഞ്ഞപ്പോഴും സോഫിയുടെ കൈക്ക് ഒഴിവില്ലാത്ത വിധം പണികൾ കിട്ടിക്കൊണ്ടിരുന്നു... വയ്യാത്ത അമ്മയെ അധികം ബുദ്ധിമുട്ടിക്കാതെ സോഫി എല്ലാം അറിഞ്ഞു ചെയ്യുന്നുണ്ട്... കുടിക്കാൻ വെള്ളം വേണ്ടവർക്ക് വെള്ളവും, ചായ വേണ്ടവർക്ക് ചായയും ഭക്ഷണം വേണ്ടവർക്ക് ഭക്ഷണവും എല്ലാം സമയത്ത് എത്തിക്കാൻ ഉള്ള ഓട്ടത്തിൽ ആണ് അവൾ... സോഫി ഓടി നടക്കുന്നത് രേഷ്മ അവളെ ഇരുത്തിയിരിക്കുന്ന മുറിയിൽ ഇരുന്ന് കണ്ടു... ഏതോ ഒരു ചേച്ചി കൂടി അവരുടെ കൂടെ എല്ലാ പണികൾക്കും സഹായിക്കുന്നുണ്ട്... "ഇവിടെ വന്ന് എന്റെ മെക്കട്ടു കേറാൻ നിൽക്കുന്ന ഈ പെണ്ണുങ്ങൾക്ക്‌ ചേച്ചിയെ ഒന്ന് സഹായിച്ചൂടെ " രേഷ്മ മനസ്സിൽ ഓർത്തു... ഈ വീട്ടിൽ അവൾക്ക് ആകെ അറിയുന്ന ചുരുക്കം മുഖങ്ങളിൽ ഒന്ന് സോഫി ആയിരുന്നു... ഓടിനടക്കുന്ന സോഫിയെ പെട്ടെന്ന് റോഷൻ വന്ന് വിളിച്ചു... " പോവണ്ടേ .... " സോഫിയുടെ മുഖത്ത് അപ്പോഴും അപേക്ഷയുടെ ചെറുലാഞ്ചന നിറഞ്ഞു നിന്നിരുന്നു... " ഇച്ഛായൻ ഉമ്മറത്ത് ചെന്ന് ഇരിക്ക്... " എനിക്ക് ഒരു കാര്യം കൂടി ചെയ്യാനുണ്ട്... " പക്ഷെ അയാളുടെ മുഖത്ത് അത്ര പ്രസന്നത ഉണ്ടായിരുന്നില്ല... സുഹൃത്തിന്റെ കല്യാണം ആണെങ്കിലും തന്റെ ഭാര്യ ഒരുപാട്

💬 Comments

View all comments