Chapter Title : കുറ്റബോധം 15 [Ajeesh]
കഷ്ടപ്പെടുന്നത് അയാൾക്ക് വിഷമമുണ്ടാക്കി...
" വേഗം വാ... ഈ പണിയൊക്കെ ചെയ്യാൻ ഇവിടെ വേറേം ആളുകൾ ഉണ്ട്... "
സോഫി കുലുങ്ങി ചിരിച്ചു....
" പണിയൊക്കെ കഴിഞ്ഞു ഇഛായാ... ഇനി ആരും വരാനൊന്നും ഇല്ല എന്നാണ് തോന്നുന്നത്... "
ഇരുട്ടായില്ലേ...!
" എനിക്ക് സജീഷിനോട് ഒന്ന് സംസാരിക്കണം... "
" ഇനി ഇതുപോലെ ഒന്ന് കണലൊന്നും ഉണ്ടാവില്ലല്ലോ... "
റോഷന് അവളുടെ ആഗ്രഹം ഒരിക്കലും നിരസിക്കാൻ ആവുമായിരുന്നില്ല...
അവളുടെ സന്തോഷത്തിന്റെ പൂർണ്ണത അവൻ ആഗ്രഹിച്ചിരുന്നു...
" പോയിട്ട് വാ... "
റോഷൻ ഒരു കള്ളാച്ചിരിയോടെ പറഞ്ഞു...
സോഫി വേഗം ഉമ്മറത്തേക്ക് പോയി... സജീഷിന്റെ പൊടി പോലും ഇല്ല...
ചില ആളുകൾ ഉമ്മറത്ത് കസേര ഇട്ട് ഇരിക്കുന്നുണ്ട്...
" എന്നാലും അവൻ ഇതിവിടെ... "
സോഫി വീടിന്റെ വടക്ക് വശത്തേക്ക് നടന്നു... അവിടെ ആരോടോ കാര്യമായി സംസാരിച്ചുകൊണ്ട് അവൻ നിൽക്കുന്നുണ്ടായിരുന്നു...
സോഫിയെ കണ്ടതും അവൻ പൈസ കയ്യിൽ കൊടുത്ത് അവരെ യാത്രയാക്കി...
പോകുന്ന സമയത്ത് സോഫിയെ ഒന്ന് ചൂഴ്ന്നു നോക്കാൻ കിട്ടിയ അവസരം മുതലെടുക്കാനും അവർ മറന്നില്ല...
സോഫി തന്റെ കൈകൾ പിന്നിൽ കെട്ടി അവന്റെ അടുത്തേക്ക് നടന്നു...
നേർത്ത കാറ്റ് വീശുന്നുണ്ട്...
വീടിനോട് ചേർന്ന് ധാരാളം മരങ്ങൾ ഉള്ളത്കൊണ്ട് കാറ്റിന് നല്ല തണുപ്പും ഉണ്ടായിരുന്നു..
മുടി കെട്ടി വച്ചിരുന്നു എങ്കിലും മുൻപിലേക്ക് വീണ് കിടന്നിരുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ ആടിക്കളിച്ചു...
നിലാവെളിച്ചം അവളുടെ മുഖത്തിന് കൂടുതൽ കാന്തിയേകി...
" എന്താണ് മാഷെ... ഇന്നത്തെ ദിവസം നിന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ലല്ലോ.... "
സജീഷ് ചിരിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കി...
💬 Comments
View all comments