0%

Chapter Title : കുറ്റബോധം 15 [Ajeesh]

Author : Ajeesh Read All Parts 235
ചിലപ്പോൾ ഒരു പിരുഷൻ ഇത്രയും നാണിക്കുന്ന ചുരുക്കം ചില നിമിഷങ്ങളിൽ ഒന്നാവാം അത്... സോഫി ചിന്തിച്ചു... " ഹമ്മമ്മം... എനിക്ക് തോന്നി... അങ്ങനെ എന്തേലും ഉണ്ടായാൽ കൊല്ലും നിന്നെ ഞാൻ.... " സജീഷ് ഞെട്ടിത്തരിച്ചു... " നീ എന്താ ഈ പറയണേ... " സോഫി അവനെ നോക്കി പൊട്ടി ചിരിച്ചു... " ഇപ്പൊഴത്തെ നിന്റെ മുഖം ഒരു ഫോട്ടോ എടുത്തിരുന്നേൽ നല്ല രസം ആയേനെ... " കുരിശ് കണ്ട സാത്താന്റെ പോലെ... " സജീഷിന് ദേഷ്യം വന്നു... " ഒന്ന് പോടി... ചുമ്മാ മനുഷ്യന്റെ മൂഡ് കളയാൻ... " അവൻ സോഫിയുടെ തോളിൽ പിടിച്ച് ഉന്തി... " ഹാ... തള്ളിയിടല്ലേ ടാ... ." ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാ... " പക്ഷേ നീ വിചാരിച്ച ഒരു ടോണിൽ അല്ല എന്ന് മാത്രം... " സജീഷ് അവളെ നോക്കാതെ മുഖം വീർപ്പിച്ചു ഇരുന്നു... " സജീഷേട്ടാ... നമ്മുടെ ഫുഡിന്റെ പൈസടെ കാര്യം... " ഒരു പയ്യൻ അവന്റെ അടുത്തേക്ക് വന്ന് ചോദിച്ചു... സജീഷ് പെട്ടന്ന് തന്നെ അവന് പൈസ കൊടുത്ത് സെറ്റ് ചെയ്തു... " മോനെ ഫുഡ് ഒക്കെ നന്നായിരുന്നു ട്ടാ... " " ഹോ... സന്തോഷം ചേട്ടാ... " " നിങ്ങള് നിങ്ങടെ സാധനങ്ങൾ എല്ലാം ഇന്ന് എടുക്കണുണ്ടോ ??? സജീഷ് അവരുടെ സാധന സാമഗ്രികൾ ചൂണ്ടിക്കാട്ടി ചോദിച്ചു... " .... മ്മമ്മം.... വേണ്ട ചേട്ടാ... ഇന്നിത്രേം വൈകിയില്ലേ... നാളെ ഞാൻ ഒരു വണ്ടിയും ആയി വരാം... " അപ്പൊ ശരി... കാണാം... സജീഷ് അവന് തന്റെ കൈ കൊടുത്തു... ഹാപ്പി മാരീഡ് ലൈഫ് ചേട്ടാ... " സജീഷ് ചിരിച്ചുകൊണ്ട് അവനെ യാത്രയാക്കി... " താങ്ക്സ് ... " അവൻ തിരികെ സോഫിയുടെ അടുത്തേക്ക് വന്നു... " ഹമ്മം.... പറ എന്താ നീ ഉദ്ദേശിക്കുന്നത്... " സജീഷ് അവൾ പറഞ്ഞു നിർത്തിയിടത്തു നിന്ന് വീണ്ടും തുടർന്നു... " അതിപ്പോ ഞാൻ പറഞ്ഞാൽ നീ എങ്ങനെ എടുക്കും എന്നൊന്നും എനിക്കറിയില്ല... " സജീഷിന് ദേഷ്യം വന്നു... " നീ കാര്യം

💬 Comments

View all comments