Chapter Title : കുറ്റബോധം 15 [Ajeesh]
നോക്കി ചിരിക്കുന്നെ... "
മനസ്സിലെ വേവലാതിയും, വ്യഗ്രതയും എല്ലാം മറച്ചു വച്ച് അവൻ ചോദിച്ചു...
" അത് കഴിഞ്ഞിട്ട് എന്താ പരിപാടി... "
ഇത്തവണയും അവൾ അതേ ചോദ്യം ഉന്നയിച്ചപ്പോൾ അതിലെ ധ്വനി അവന് മനസ്സിലായിരുന്നു...
" അതിപ്പോ നിനക്ക് അറിഞ്ഞൂടെ സോഫി... "
അടക്കാനാവാത്ത ഒരു വികാര വിക്ഷോപം അവനിൽ ആ നിമിഷം ഉണ്ടായിരുന്നു...
ചിലപ്പോൾ ഒരു പിരുഷൻ ഇത്രയും നാണിക്കുന്ന ചുരുക്കം ചില നിമിഷങ്ങളിൽ ഒന്നാവാം അത്...
സോഫി ചിന്തിച്ചു...
" ഹമ്മമ്മം... എനിക്ക് തോന്നി...
അങ്ങനെ എന്തേലും ഉണ്ടായാൽ കൊല്ലും നിന്നെ ഞാൻ.... "
സജീഷ് ഞെട്ടിത്തരിച്ചു...
" നീ എന്താ ഈ പറയണേ... "
സോഫി അവനെ നോക്കി പൊട്ടി ചിരിച്ചു...
" ഇപ്പൊഴത്തെ നിന്റെ മുഖം ഒരു ഫോട്ടോ എടുത്തിരുന്നേൽ നല്ല രസം ആയേനെ... "
കുരിശ് കണ്ട സാത്താന്റെ പോലെ... "
സജീഷിന് ദേഷ്യം വന്നു...
" ഒന്ന് പോടി... ചുമ്മാ മനുഷ്യന്റെ മൂഡ് കളയാൻ... "
അവൻ സോഫിയുടെ തോളിൽ പിടിച്ച് ഉന്തി...
" ഹാ... തള്ളിയിടല്ലേ ടാ... ."
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാ... "
പക്ഷേ നീ വിചാരിച്ച ഒരു ടോണിൽ അല്ല എന്ന് മാത്രം... "
സജീഷ് അവളെ നോക്കാതെ മുഖം വീർപ്പിച്ചു ഇരുന്നു...
" സജീഷേട്ടാ... നമ്മുടെ ഫുഡിന്റെ പൈസടെ കാര്യം... "
ഒരു പയ്യൻ അവന്റെ അടുത്തേക്ക് വന്ന് ചോദിച്ചു...
സജീഷ് പെട്ടന്ന് തന്നെ അവന് പൈസ കൊടുത്ത് സെറ്റ് ചെയ്തു...
" മോനെ ഫുഡ് ഒക്കെ നന്നായിരുന്നു ട്ടാ...
💬 Comments
View all comments