Chapter Title : കുറ്റബോധം 15 [Ajeesh]
"
" ഹോ... സന്തോഷം ചേട്ടാ... "
" നിങ്ങള് നിങ്ങടെ സാധനങ്ങൾ എല്ലാം ഇന്ന് എടുക്കണുണ്ടോ ???
സജീഷ് അവരുടെ സാധന സാമഗ്രികൾ ചൂണ്ടിക്കാട്ടി ചോദിച്ചു...
" .... മ്മമ്മം.... വേണ്ട ചേട്ടാ... ഇന്നിത്രേം വൈകിയില്ലേ... നാളെ ഞാൻ ഒരു വണ്ടിയും ആയി വരാം... "
അപ്പൊ ശരി... കാണാം...
സജീഷ് അവന് തന്റെ കൈ കൊടുത്തു...
ഹാപ്പി മാരീഡ് ലൈഫ് ചേട്ടാ... "
സജീഷ് ചിരിച്ചുകൊണ്ട് അവനെ യാത്രയാക്കി...
" താങ്ക്സ് ... "
അവൻ തിരികെ സോഫിയുടെ അടുത്തേക്ക് വന്നു...
" ഹമ്മം.... പറ എന്താ നീ ഉദ്ദേശിക്കുന്നത്... "
സജീഷ് അവൾ പറഞ്ഞു നിർത്തിയിടത്തു നിന്ന് വീണ്ടും തുടർന്നു...
" അതിപ്പോ ഞാൻ പറഞ്ഞാൽ നീ എങ്ങനെ എടുക്കും എന്നൊന്നും എനിക്കറിയില്ല... "
സജീഷിന് ദേഷ്യം വന്നു...
" നീ കാര്യം പറ... നമ്മൾ തമ്മിൽ എന്തിനാടി ഈ മുഖവുര ഒക്കെ "
സോഫി അവനോട് ചേർന്ന് ഇരുന്നു...
" ടാ... ഇന്ന് നീ രേഷ്മയുടെ അടുത്ത് പോയി ആവശ്യമില്ലാത്ത പരാക്രമം ഒന്നും കാണിക്കരുത്... "
സജീഷ് വീണ്ടും അവളെ സൂക്ഷിച്ചു നോക്കി...
" ഞാൻ പറയട്ടെ... മുഴുവൻ കേട്ടിട്ട് നീ തീരുമാനിച്ചോ... "
സജീഷ് ഒന്നും മുണ്ടാതെ ദൂരേക്ക് നോക്കി ഇരുന്നു...
" എടാ ഞാൻ ഒരു പെണ്ണാണ് എനിക്ക് അറിയാം ഒരു പെണ്ണിന്റെ മനസ്സ്... "
" ഈ ആദിരാത്രി നടക്കുന്നത് മുഴുവൻ ഒരു തരത്തിൽ പീഡനം ആണ്... "
സജീഷ് വീണ്ടും അവളെ നോക്കി...
" തമാശ
💬 Comments
View all comments