Chapter Title : കുറ്റബോധം 15 [Ajeesh]
അല്ല... "
" എടാ എല്ലാ പെണ്കുട്ടികളും നിധിപോലെ കൊണ്ടു നടക്കുന്ന ഒന്നാണ് അവളുടെ ശരീരം... "
അത് ഒരു താലി കെട്ടിയ അധികാരത്തിൽ പോയി മേയാൻ നോക്കിയാൽ അത് ഒരു അധികാരം ഉപയോഗിക്കുന്ന പോലെ ആയിപ്പോവും... "
സജീഷ് നിശബ്ദനായിരുന്നു...
എങ്കിലും അവളുടെ വാക്കുകൾ അവൻ ശ്രദ്ധാപൂർവ്വം കാതോർത്തു...
" അവൾക്ക് നീ സമയം കൊടുക്കണം... നിന്നെ അറിയാൻ, മനസ്സിലാക്കാൻ...
അറ്റ്ലീസ്റ്... അവൾക്ക് നിന്നോട് ഒരു പ്രേമം തോന്നാൻ ഉള്ള സമയം നീ കൊടുക്കണം..."
അവൾ നിനക്ക് അറിഞ്ഞു സന്തോഷത്തോടെ തരുമ്പോൾ അല്ലെടാ അതിൽ ഒരു രസം ഉള്ളൂ...??? "
" നീ ഒന്ന് ഓർത്ത് നോക്ക്... "
സജീഷ് അതിശയത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു...
" ഇതിപ്പോ ഞാൻ ആകെ ചക്കരഭരണീല് കൈ കുടുങ്ങിയ പോലെ ആയല്ലോ... "
" സോഫി കുലുങ്ങി ചിരിച്ചു...
നിനക്ക് കുറച്ച് ക്ഷമിച്ചാൽ എന്താ...
എന്തായാലും നിനക്ക് തന്നെ ഉള്ള ചക്കരഭരണി അല്ലെ... "
അവൻ സോഫിയെ നോക്കി നിരാശയോടെ ഒന്ന് മൂളി...
" ഹമ്മമ്മം... ശരി "
സോഫി പതിയെ എഴുന്നേറ്റു...
" എന്നാ ഞാൻ പോട്ടെ ടാ... "
സാരിയുടെ തല മുൻപിലൂടെ ചുറ്റി ഇടുപ്പിൽ വച്ചുകൊണ്ട് അവൾ പറഞ്ഞു...
" ഞാൻ നിന്നോട് താങ്ക്സ് ഒക്കെ പറഞ്ഞാ ബോറാവോ ടി ??? "
അത് കേട്ടതും അവൾ അവന്റെ വയറിൽ ഇടിച്ചു...
" ഭയങ്കര ബോറാവും... "
അവൾ തന്റെ കൈകൾ നീട്ടി അവനെ പുണരാൻ മാടി വിളിച്ചു...
അവൻ അവളെ അവസാനമായി പുണർന്നു...
💬 Comments
View all comments